Publish Date: Sun, 20 Sep 2026 (09:04 IST)
Updated Date: Sun, 20 Sep 2026 (09:08 IST)
കേന്ദ്രമന്ത്രി ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം. ബെംഗളൂരു ഹുബ്ബള്ളിയിൽ മെഡിക്കൽ കോളേജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോൾ ആണ് അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനായില്ല.
ഹോട്ടലിൽ തന്നെ കഴിഞ്ഞ അമിത് ഷായ്ക്കു ഡോക്ടർമാർ ചികിത്സ നൽകി. ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നതായും വൈകിട്ടോടെ സുഖം പ്രാപിച്ചെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.