Publish Date: Fri, 02 Apr 2021 (08:58 IST)
Updated Date: Fri, 02 Apr 2021 (09:00 IST)
ബോളിവുഡ് താരം ആലിയ ഭട്ടിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്സ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഡോക്ടര്മാരുടെ നിര്ദേശപ്രകാരം താന് നിരീക്ഷണത്തില് തുടരുകയാണെന്നും എല്ലാവരുടെയും പിന്തുണയ്ക്ക് നന്ദി പറയുന്നുവെന്നും അവര് ഇന്സ്റ്റഗ്രാമില് കുറിച്ചു. ദിവസങ്ങള്ക്ക് മുന്പ് ആലിയയുടെ കാമുകനും ബോളിവുഡ് താരവുമായ റണ്ബീറിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
റണ്ബീറിന് കൊവിഡ് നെഗറ്റീവായ ശേഷമാണ് ആലിയക്ക് കൊവിഡ് സ്ഥിരീകരിച്ചത്. റണ്ബീറിന് കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ആലിയയും കൂടെയുണ്ടായിരുന്നു.