Webdunia - Bharat's app for daily news and videos

Install App

ഏപ്രിൽ 30 വരെ സർവിസ് നടത്തില്ല, ബുക്കിങ് നിർത്തിവച്ചതായി എയർ ഇന്ത്യ

Webdunia
ശനി, 4 ഏപ്രില്‍ 2020 (09:20 IST)
ഡൽഹി: ഈ മാസം മുപ്പത് വരെ സർവീസുകൾ നടത്തില്ല എന്ന് എയർ ഇന്ത്യ.  ഏപ്രിൽ 30 വരെയുള്ള ടിക്കറ്റ് ബുക്കിങ് നിർത്തിവച്ചതായും എയർ ഇന്ത്യ അറിയിച്ചു. കോവിഡ് വ്യാപനത്തെ തുടർന്ന് രാജ്യത്ത് പ്രഖ്യാപിച്ച ലോക്‌ഡൗൺ ഈ മാസം 14ന് അവസാനിക്കും. എന്നാൽ 14 ശേഷമുള്ള സർക്കാരിന്റെ പുതിയ തീരുമാനത്തിനായി കാത്തിരിക്കുകയാണ് എന്ന് എയർ ഇന്ത്യ അധികൃതർ വ്യക്തമാക്കി.
 
ഏപ്രിൽ 14 ശേഷം ഏത് തിയതിയിലേക്കും വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യാം എന്ന് സിവിൽ ഏവിയേഷൻ സെക്രട്ടറി പ്രദീപ് സിങ് ഖരോള നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ലോക്‌ഡൗൺ ഘട്ടം‌ ഘട്ടമായി പിൻവലിയ്ക്കാനാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് നിർദേശങ്ങൾ മുന്നോട്ടുവയ്ക്കാൻ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിൽ പ്രധനമന്ത്രി ആവശ്യപ്പെട്ടിരുന്നു. ലോക്‌ഡൗൺ പിൻവലിച്ചാലും യാത്രാവിലക്ക് ഉൾപ്പടെയുള്ള നിയന്ത്രണങ്ങൾ തുടർന്നേക്കും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിക്കു നേരെ പീഡനശ്രമം : 57 കാരൻ അറസ്റ്റിൽ

ഓണം കഴിഞ്ഞു അന്യസംസ്ഥാനങ്ങളിലേക്ക് മടങ്ങുന്നവർക്കായി 23 വരെ കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസ്

ഓണാഘോഷം കളറാക്കാൻ കള്ള് ഷാപ്പിൽ, ഏഴാം ക്ലാസുകാരൻ ഗുരുതരാവസ്ഥയിൽ, 2 ഷാപ്പ് ജീവനക്കാർ അറസ്റ്റിൽ

Thrissur Traffic Restrictions: നാളെ പുലികളി, തൃശൂര്‍ നഗരത്തിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

Atishi Marlena:കെജ്‌രിവാൾ നിർദേശിച്ചു, അതിഷി മർലേന ഡൽഹി മുഖ്യമന്ത്രി

അടുത്ത ലേഖനം
Show comments