Publish Date: Sat, 16 Jun 2018 (18:24 IST)
Updated Date: Sat, 16 Jun 2018 (18:33 IST)
സീരിയൽ നടനെ വിവാഹം കഴിക്കണം എന്നാവശ്യപ്പെട്ട് നിരന്തരം അസ്ലീല മെസ്സേജ് അയച്ച 30 കാരന് എട്ടിന്റെ പണി തിരിച്ചുകൊടുത്ത് നടി. മുംബൈയിലാണ് സംഭവം നടന്നത്. പ്രശസ്ത മറാത്തി സീരിയൽ നടിയെ വീവാഹം കഴിക്കണം എന്നാവശ്യപ്പെട്ട്. സരൻ ജോഷി എന്ന് മുപ്പതുകാരൻ അസ്ലീല സന്ദേശങ്ങൽ അയക്കുകയായിരുന്നു.നടിയുടെ ഇൻസ്റ്റഗ്രാം അക്കൌണ്ടിൽ നിന്നും ഇ മെയിൽ ഐഡി തപ്പിയെടുത്താണ് ഇയാൾ സന്ദേശങ്ങൾ അയച്ചിരുന്നത്.
ഇയാളുടെ ശല്യം സഹിക്കവയ്യാതായപ്പോൾ നടി പൊലീസിൽ പരാതിപ്പെടുകയായിരുന്നു. ഉടൻ തന്നെ പൊലീസ് ഇയളെ അറസ്റ്റ് ചെയ്തു. മെയ് 31 മുതൽ ഇയാൾ നടിയെ നിരന്തരമായി ശല്യം ചെയ്യുകയാണെന്നും 40ഓളം അസ്ലീല സന്ദേശങ്ങൾ ഇയാൾ നടിക്ക് അയച്ചിട്ടുണ്ട് എന്നും പൊലീസ് പറഞ്ഞു.