Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഡൽഹിയിൽ ഇന്ന് 674 പുതിയ രോഗികൾ മാത്രം, നേട്ടത്തിൽ അഭിമാനമെന്ന് കെജ്‌രിവാൾ

ഡൽഹിയിൽ ഇന്ന് 674 പുതിയ രോഗികൾ മാത്രം, നേട്ടത്തിൽ അഭിമാനമെന്ന് കെജ്‌രിവാൾ
, ചൊവ്വ, 4 ഓഗസ്റ്റ് 2020 (20:37 IST)
രാജ്യതലസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. ഇന്ന് 674 പേർക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആക്‌ടീവ് കേസുകളുടെ എണ്ണം 10,000ത്തിൽ താഴെ മാത്രമാണ് ഇപ്പോളുള്ളത്.ഇതിൽ തന്നെ 5,000ത്തില്‍ അധികം പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 12 മരണങ്ങള്‍ ഇന്ന് റിപ്പോര്‍ട്ടു ചെയ്തു.
 
അതേസമയം രോഗവ്യാപനം രൂക്ഷമായിരുന്ന സാഹചര്യത്തിൽ നിന്നും രോഗവ്യാപനം കുറയ്‌ക്കാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ട്വീറ്റ് ചെയ്‌തു.നിലവിൽ ആക്ടീവ് കേസുകളുടെ കാര്യത്തില്‍ 14-ാം സ്ഥാനത്താണ് ഡല്‍ഹി. ഈ സാഹചര്യത്തിലേക്കെത്തിയതിൽ അഭിമാനിക്കുന്നതായും അലംഭാവം കാട്ടരുതെന്നും കോവിഡിനെതിരെ എല്ലാ മുന്‍കരുതലും സ്വീകരിക്കണമെന്നുമാണ് കേജ്‌രിവാളിന്റെ ട്വീറ്റ്.
 
അതേസമയം വൈറസ്‌വ്യാപനം പ്രവചനാതീതമാണെന്നും ഒരു മാസം കഴിയുമ്പോളുള്ള ഡൽഹിയുടെ  അവസ്ഥയെപറ്റി പ്രവചിക്കാൻ സാധിക്കില്ലെന്നും കെജ്‌രിവാൾ വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പോലീസ് ഉദ്യോഗസ്ഥനെതിരെ വധശ്രമം: രണ്ടു പേര്‍ അറസ്റ്റില്‍