Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

Accident

എ കെ ജെ അയ്യർ

, ഞായര്‍, 22 സെപ്‌റ്റംബര്‍ 2024 (11:28 IST)
രാജസ്ഥാൻ : ബൈക്ക് സ്റ്റണ്ട് റീൽസ് ഷൂട്ട് ചെയ്യുന്നതിനി ബൈക്കും കാറും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. രാജസ്ഥാനിലെ ആൾ വാറിലാണ് നിന്നു കൊണ്ട് ബൈക്ക് സ്റ്റണ്ടിന്റെ റീൽ ഷൂട്ട് ചെയ്യുന്നതിനിടെ അപകടമുണ്ടായത്. 
 
പിറകിലുള്ള ആൾ നിന്നുകൊണ്ട് ഷൂട്ട് ചെയ്യവേ നിയന്ത്രണം വിട്ട ബൈക്ക് എതിർ ദിശയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആൾവാറിൽ രാജ്ഗഡ് ഇൻഡസ്ട്രിയൽ ഏരിയയിലാണ് അപകടമുണ്ടായത്. യുവാക്കളിൽ ഒരാൾ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നിശാന്ത് സൈനി എന്ന യുവാവാണ് സംഭവ സ്ഥലത്ത് വെച്ച് മരിച്ചത്.
 
 ഒപ്പമുണ്ടായിരുന്ന ദീപക് സൈനി എന്ന യുവാവിനെ രാജ്ഗഢ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ദീപക്കിനെ ജയ്പൂരിലേക്ക് മാറ്റി. എന്നാൽ, യാത്രാമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു. അപകടം ഉണ്ടായതിന് പിന്നാലെ ഡ്രൈവർ വാഹനം ഉപേക്ഷിച്ച് കടന്നുകളഞ്ഞതായി പൊലീസ് അറിയിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ