Publish Date: Fri, 08 Apr 2022 (17:41 IST)
Updated Date: Fri, 08 Apr 2022 (17:47 IST)
വീട്ടിലെ എയര്‍ കണ്ടീഷണര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. കര്‍ണാടക വിജയനഗര ജില്ലയിലെ മാരിയമ്മനഹള്ളി വില്ലേജിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. ഭാര്യയും ഭര്‍ത്താവും രണ്ടുകുട്ടികളുമാണ് കൊല്ലപ്പെട്ടത്. പൊട്ടിത്തെറിയില്‍ വീടുമൊത്തത്തില്‍ തീപിടിക്കുകയായിരുന്നു. വെങ്കട് പ്രശാന്ത്(42), ഡി ചന്ദ്രകല(38), പ്രേരേണ(8), അദ്വിക്(6) എന്നിവരാണ് മരിച്ചത്. കുടുംബത്തിന് ബാധ്യതകളോ മറ്റു സംഘര്‍ഷമോ ഉണ്ടായിരുന്നോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.