Publish Date: Wed, 03 Oct 2018 (14:43 IST)
Updated Date: Wed, 03 Oct 2018 (14:49 IST)
ചെന്നൈ: എയർ കണ്ടീഷ്നറിൽ നിന്നും വമിച്ച വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ മുന്നുപേർ മരിച്ചു. ചെന്നെയിലെ കൊയമ്പേട് തിങ്കളാഴ്ചയാണ് സംഭവം ഉണ്ടായത്. ഭാര്യയും ഭർത്താവും മകനുമാണ് വിഷപ്പുക ശ്വസിച്ച് മരിച്ചത്.
പകൽ ഏറെ നേരം കഴിഞ്ഞും ആരെയും വീടിനു പുറത്തേക്ക് കാണാതായതിനെ തുടർന്ന് അയൽവാസികളാണ് പൊലീസിൽ വിവരമറിയിച്ചത്. പിന്നീട് പൊലീസ് എത്തി വാതിൽ തകർത്ത അകത്ത് കയറിയപ്പോൾ മുന്നു പേരെയൂം മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
അപകടമുണ്ടായ പ്രദേശത്ത് രാത്രിയില്‍ വൈദ്യുത തടസ്സമുണ്ടായിരുന്നെന്നും അതിനാല്‍ വീട്ടിലെ ഇന്‍വെര്‍ട്ടര്‍ ഓണാക്കിയാണ് ഇവര്‍ കിടന്നതെന്നും പോലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. എന്നാല്‍ രാത്രി വൈകി വൈദ്യുതി വന്നിരുന്നെങ്കിലും എസിയിലുണ്ടായ സാങ്കേതിക തകരാറിനെ തുടര്‍ന്ന് വിഷവാതകം പുറന്തള്ളുകയായിരുന്നുവെന്നാണ് വിവരം