Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അവനെയോർത്ത് അഭിമാനിക്കുന്നു, എത്ര ധൈര്യമായാണ് അവൻ സംസാരിച്ചത് – അഭിനന്ദൻ വർത്തമാന്റെ അച്ഛന്റെ വാക്കുകൾ !

അഭിനന്ദന് ഇന്ത്യൻ ജനതയുടെ ബിഗ് സല്യൂട്ട്!

അവനെയോർത്ത് അഭിമാനിക്കുന്നു, എത്ര ധൈര്യമായാണ് അവൻ സംസാരിച്ചത് – അഭിനന്ദൻ വർത്തമാന്റെ അച്ഛന്റെ വാക്കുകൾ !
, വ്യാഴം, 28 ഫെബ്രുവരി 2019 (12:36 IST)
ബലാക്കോട്ട് ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാൻ വ്യോമാതിർത്തി ലംഘിച്ചെന്നു ആരോപിച്ച് പാകിസ്ഥാൻ സൈന്യം അറസ്റ്റ് ചെയ്ത ഇന്ത്യന്‍ വ്യോമസേന ഫൈറ്റര്‍ പൈലറ്റ് അഭിനന്ദന്‍ വര്‍ത്തമാനെ ഉടൻ വിട്ടുകിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി അറിയിച്ച് കഴിഞ്ഞു. ഇന്ത്യൻ ജനതയൊന്നാകെ അദ്ദേഹത്തെയോർത്ത് ആശങ്കയിൽ ആണ്. എന്നാൽ അഭിനന്ദിന്റെ അച്ഛന്റെ വാക്കുകൾ ഏറ്റെടുക്കുകയാണ് ഓരോ ഇന്ത്യക്കാരും.
 
‘അവന്‍ ജീവിച്ചിരിപ്പുണ്ട്. അഭിമാനമാണ് അവനെയോര്‍ത്ത്. നന്ദി സുഹൃത്തുക്കളേ, നിങ്ങളുടെ പിന്തുണയ്ക്കും കരുതലിനും നന്ദി. ദൈവത്തിന്റെ അനുഗ്രഹത്തിന് നന്ദി. അവന്‍ എത്ര ധീരമായാണ് സംസാരിച്ചത് എന്ന് നോക്കൂ, ശരിയായ സൈനികന്‍. അവനെക്കുറിച്ച് വളരെയധികം അഭിമാനമുണ്ട്..നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹങ്ങളും അവനുണ്ട് എന്ന് എനിക്കുറപ്പുണ്ട്. പരിക്കുകളില്ലാതെ പീഡിപ്പിക്കപ്പെടാതെ സുരക്ഷിതനായി അവന്‍ തിരിച്ചെത്തണമെന്നാണ് പ്രാര്‍ത്ഥന.’ - അഭിനന്ദന്‍ വര്‍ത്തമാന്റെ പിതാവായ റിട്ട.എയര്‍ മാര്‍ഷലായ എസ് വര്‍ത്തമാന്റെ വാക്കുകളാണിത്.
 
പാകിസ്താന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ഇന്ത്യന്‍ സര്‍ക്കാര്‍ പ്രതിഷേധമറിയിച്ചിട്ടുണ്ട്. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടുകിട്ടണം എന്നാണ് പാകിസ്താനോട് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൈലറ്റിനെ വിട്ട് കിട്ടണമെന്ന് ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടു; സംഘര്‍ഷം ഒഴിവാക്കിയാല്‍ ആലോചിക്കാമെന്ന് പാകിസ്ഥാന്‍ - ചര്‍ച്ചകള്‍ സജീവം