Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്

പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായാണ് പെരുമാറുന്നത്, പാകിസ്ഥാന്റെ അവകാശ വാദം ദൃശ്യങ്ങൾ പുറത്തുവിട്ട്
, ബുധന്‍, 27 ഫെബ്രുവരി 2019 (19:37 IST)
അതിർത്തി കടന്നുള്ള പാകിസ്ഥാൻ വ്യോമ സേനയുടെ ആക്രമണം ചെറുക്കിന്നതിനിടെ പാകിസ്ഥാന്റെ പിടിയിലായ ഇന്ത്യൻ പൈലറ്റിനോട് മാന്യമായ രീതിയിലാണ് സൈന്യം പെരുമാറിയതെന്ന അവകാശവാദവുമായി പാകിസ്ഥാൻ.പിടിയിലായ പൈലറ്റ് തനിക്ക് മാന്യമായ പെരുമാറ്റമാണ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവീട്ടുകൊണ്ടാണ് പാകിസ്ഥാന്റെ വാദം.
 
അക്രമാസക്തരായ പാക് ജവാൻ‌മാരുടെ ഇടയിൽ നിന്നും തന്നെ ഒരു മേജർ രക്ഷിച്ചു എന്നും തന്നോട് മാന്യമായ രീതിയിലാണ് പാക് സൈനിക ഉദ്യോഗസ്ഥർ പെരുമാറുന്നത് എന്നും വിക്മാന്ത അഭിനന്ദൻ എന്ന് പേർ വെളിപ്പെടുത്തിയ സൈനികൻ വ്യക്തമാക്കുന്നു. എതിരെ നിൽക്കുന്ന പാക് സനികന്റെ ചോദ്യങ്ങൾക്ക് മറുപടിപറയുന്ന തരത്തിലുള്ള വീഡിയോയാണ് പാകിസ്ഥാൻ പുറത്തുവിട്ടിരിക്കുന്നത്.
 
പാകിസ്ഥാൻ സൈന്യം താങ്കളോട് മാന്യമായല്ലെ പെരുമാറിയത് എന്ന ചോദ്യത്തിന് അതെ എന്നും. സ്വന്തം രാജ്യത്തിലേക്ക് മടങ്ങിയാലും ഇക്കാര്യം താൻ മാറ്റിപ്പറയില്ല എന്നും ദൃശ്യങ്ങളിൽ ഉള്ള വ്യക്തി പറയുന്നു. പാക് സൈനിക ഓഫീസർമാരുടെ ഒരു യൂണിറ്റിലാണ് താൻ ഇപ്പോഴുള്ളത് എന്നു ഇദ്ദേഹം വ്യക്തമാക്കുന്നുണ്ട്. 
 
ഏത് വിമാനത്തിലാണ് താങ്കൾ എത്തിയത്, എന്തായിരുന്നു താങ്കളുടെ ലക്ഷ്യം എന്നെല്ലാം  ദൃശ്യം പകർത്തുന്ന വ്യക്തി ചോദ്യം ഉന്നയിക്കുന്നുണ്ട്. എന്നാൽ ‘ഈ ചോദ്യങ്ങൾക്ക് എനിക്ക് മറുപടി പറയാനാകില്ല‘ എന്നായിരുന്നു പിടിയിലായ പൈലറ്റിന്റെ മറുപടി, താൻ വിവാഹിതനാണെന്നും, തേക്കേ ഇന്ത്യയിൽ നിന്നുമുള്ള ആളാണെന്നും അദ്ദേഹം ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യയുമായി ചർച്ചക്ക് തയ്യാർ, ലോകരാഷ്ട്രങ്ങൾക്കുമുന്നിൽ ഒറ്റപ്പെടുമെന്ന് വന്നതോടെ നിലപാട് വ്യക്തമാക്കി ഇമ്രാൻ ഖാൻ