Webdunia - Bharat's app for daily news and videos

Install App

നിറതോക്കുമായി സെൽഫി എടുക്കുന്നതിനിടെ അബദ്ധത്തിൽ വെടിയുതിർത്തു; 22 കാരന് ദാരുണാന്ത്യം

Webdunia
തിങ്കള്‍, 9 നവം‌ബര്‍ 2020 (11:32 IST)
നോയിഡ: തോക്ക് പിടിച്ച്‌ സെല്‍ഫിയെടുക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടി 22 കാരന് ദാരുണാന്ത്യം. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. സൗരഭ് എന്ന യുവാവാണ് മരിച്ചത്. സംഭവാത്തിൽ പരാതി ഒന്നും ലഭിച്ചിട്ടില്ല എന്നും ആപകട മരണമാണ് എന്നും പൊലീസ് വ്യക്തമാക്കി. സുഹൃത്തായ നകുലിനെ ചോദ്യം ചെയ്യാൻ പൊലീസ് വിളിച്ചുവരുത്തി എങ്കിൽ വിട്ടയയ്ക്കുകയായിരുന്നു.
 
സൗരഭും നകുലും ചേർന്ന് ഒരു സുഹൃത്തിന്റെ വിവാഹ ചടങ്ങിന് പോകുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പാതിവഴിയിൽ വച്ച് സൗരഭ് ഒരു തോക്ക് പുറത്തെടുക്കുകയായിരുന്നു. ഇത് നിറ തോക്കായിരുന്നു എന്ന് സൗരഭിന് അറിയില്ലായിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. തോക്കിന്റെ സേഫ്റ്റി വാൽവ് ഓപ്പണ്‍ ആയിരുന്നതിനാല്‍ ഫോട്ടോയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു. 
 
നെഞ്ചിനോട് ചേർന്ന് വെടിയേറ്റ സൗരഭിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. ഗ്രേറ്റര്‍ നോയിഡയിലെ പ്രോപ്പര്‍ട്ടി ഇടപാടുകാരനാണ് സൗരഭിന്റെ അച്ഛൻ. ഇയാളുടെ കൈവശമുണ്ടായിരുന്ന തോക്കാണ് അപകടമുണ്ടാക്കിയത്. ഈ തോക്കിന് ലൈസന്‍സ് ഇല്ല എന്ന് വ്യക്തമായിട്ടുണ്ട്. തോക്ക് സൗരഭിന്റെ പക്കല്‍ എങ്ങനെയെത്തി എന്നത് സംബന്ധിച്ച്‌ അന്വേഷിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments