Webdunia - Bharat's app for daily news and videos

Install App

ശശികലയും പനീര്‍‌സെല്‍‌വവും ഗവര്‍ണറെ കണ്ടു, 130 എം‌എല്‍‌എമാരുടെ പട്ടിക ശശികല സമര്‍പ്പിച്ചാല്‍ അതില്‍ വ്യാജ ഒപ്പുകള്‍ ഉണ്ടാകാമെന്ന് ഒ‌പി‌എസ് ഗവര്‍ണറെ അറിയിച്ചു

ശശികലയും പനീര്‍‌സെല്‍‌വവും ഗവര്‍ണറെ കണ്ടു

Webdunia
വ്യാഴം, 9 ഫെബ്രുവരി 2017 (20:40 IST)
ശശികല ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവുവിനെ സന്ദര്‍ശിച്ച് കൂടിക്കാഴ്ച നടത്തി. പത്ത് മന്ത്രിമാരും ശശികലയ്ക്കൊപ്പം ഉണ്ടായിരുന്നു. തന്നെ പിന്തുണയ്ക്കുന്ന 130 എം എല്‍ എമാരുടെ പട്ടികയും ശശികല ഗവര്‍ണര്‍ക്ക് കൈമാറി.
 
തമിഴ്നാട് മുഖ്യമന്ത്രി ഒ പനീര്‍സെ‌ല്‍‌വവും ഗവര്‍ണറെ കണ്ടിരുന്നു. കൂടിക്കാഴ്ചയ്ക്ക് ശേഷം തന്‍റെ വസതിയില്‍ തിരിച്ചെത്തിയ പനീര്‍സെ‌ല്‍‌വം മാധ്യമപ്രവര്‍ത്തകരെ കണ്ടു.
 
‘നല്ലത് നടക്കും’ എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് പനീര്‍‌സെല്‍‌വം പ്രതികരിച്ചത്. ധര്‍മ്മം വിജയിക്കുമെന്നും നല്ലതുനടക്കുമെന്നുമാണ് പനീര്‍‌സെല്‍‌വം പറഞ്ഞത്. ഈ ഒരു വരി മാത്രം പറഞ്ഞതിന് ശേഷം പനീര്‍‌സെല്‍‌വം വീടിനുള്ളിലേക്ക് പോകുകയായിരുന്നു. 
 
എന്നാല്‍ ഈ ഒറ്റവരി പ്രതികരണത്തിന്‍റെ അര്‍ത്ഥം എന്താണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യാഖ്യാനിച്ചുവരികയാണ്. തന്‍റെ കൂടെ എത്ര എം എല്‍ എമാര്‍ ഉണ്ടെന്നോ രാജിക്കത്ത് പിന്‍‌വലിക്കുന്ന കാര്യമോ മാധ്യമങ്ങളോട് പങ്കുവയ്ക്കാന്‍ ഒ പി എസ് തയ്യാറായില്ല.

എന്നാല്‍ എല്ലാ കാര്യങ്ങളും ഗവര്‍ണറെ പനീര്‍സെല്‍‌വം ധരിപ്പിച്ചതായും രാജി പിന്‍‌വലിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. ശശികല 130 എം എല്‍ എമാരുടെ ഒപ്പുകളുള്ള പട്ടിക സമര്‍പ്പിച്ചാലും അതില്‍ പലതും വ്യാജ ഒപ്പുകളായിരിക്കുമെന്ന് ഒ പി എസ് ഗവര്‍ണറെ ധരിപ്പിച്ചിട്ടുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments