Publish Date: Thu, 23 Apr 2020 (19:31 IST)
Updated Date: Thu, 23 Apr 2020 (19:37 IST)
കോഴിക്കോട്: കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം. ഇന്ന് മാസപ്പിറവി കണ്ടതിനാൽ നാളെ റമദാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്,സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, എന്നിവർ അറിയിച്ചു.