Webdunia - Bharat's app for daily news and videos

Install App

കുഞ്ഞാലിക്കുട്ടിക്ക് ഏറ്റവും പ്രിയപ്പെട്ട മോഹൻലാൽ സിനിമ ഇതാണ് !

എമിൽ ജോഷ്വ
വ്യാഴം, 13 മെയ് 2021 (14:27 IST)
രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമാക്കാരുടെ എണ്ണത്തിൽ വളരെ പിന്നിലാണ് കേരളത്തിൻറെ സ്ഥാനം. അടുത്തിടെ മാത്രമാണ് കൂടുതൽ സിനിമാക്കാർ സജീവമായി രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലർത്തിത്തുടങ്ങിയത്. എന്നാൽ സിനിമാപ്രേമികളായ രാഷ്ട്രീയക്കാരുടെ എണ്ണമെടുത്താൽ അക്കാര്യത്തിൽ കേരളം സമ്പന്നമാണ്. എ കെ ആൻറണിയും വി എം സുധീരനും പിണറായി വിജയനും എം എ ബേബിയുമെല്ലാം മികച്ച സിനിമാസ്വാദകരാണ്.
 
അക്കൂട്ടത്തിലാണ് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയുടെയും സ്ഥാനം. നല്ല സിനിമകളുടെ ആരാധകനാണ് കുഞ്ഞാലിക്കുട്ടി. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒരു മോഹൻലാൽ ചിത്രം ഏതെന്നറിയാമോ? 
 
ഫാസിൽ സംവിധാനം ചെയ്‌ത എവർഗ്രീൻ ക്ലാസിക് സിനിമയായ മണിച്ചിത്രത്താഴ് ആണ് കുഞ്ഞാലിക്കുട്ടിയുടെ ഇഷ്ടപ്പെട്ട മോഹൻലാൽ ചിത്രം. ടിവിയിൽ മണിച്ചിത്രത്താഴ് വന്നാൽ അത് കണ്ടുതീർത്തിട്ടേ താൻ അതിനുമുന്നിൽ നിന്ന് മാറൂ എന്ന് കുഞ്ഞാലിക്കുട്ടി നിർമ്മാതാവായ സ്വർഗ്ഗചിത്ര അപ്പച്ചനോട് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
 
പതിറ്റാണ്ടുകൾ കൂടുമ്പോൾ മാത്രം സംഭവിക്കുന്ന അത്ഭുതങ്ങളാണ് മണിച്ചിത്രത്താഴ് പോലെയുള്ള സിനിമകൾ. ഫാസിലിനുപോലും പിന്നീട് അതിന്റെയടുത്തെത്തുന്ന ഒരു ചിത്രം ഒരുക്കാൻ കഴിഞ്ഞിട്ടില്ല. മലയാളികൾ അഭിരുമാനത്തോടെയും ആദരവോടെയും കാണുന്ന ആ സിനിമ മറ്റ് ഭാഷകളിലേക്ക് പകർത്തിയപ്പോഴും വലിയ സ്വീകരണം ലഭിച്ചു. എന്നാൽ റീമേക്കുകൾക്കൊന്നിനും മണിച്ചിത്രത്താഴിന്റെ മികവ് അവകാശപ്പെടാനായില്ല എന്നുമാത്രം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments