Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ആ സിനിമ വേണ്ടെന്നുവച്ചതിന് കാരണം സംവിധായകന്‍; പടം പക്ഷേ മെഗാഹിറ്റായി!

Webdunia
വ്യാഴം, 22 നവം‌ബര്‍ 2018 (14:55 IST)
ആയിരക്കണക്കിന് കഥകള്‍ മമ്മൂട്ടി കേള്‍ക്കുന്നുണ്ട്. അതില്‍ നിന്ന് ഇഷ്ടപ്പെട്ടത് തെരഞ്ഞെടുക്കും. ഏത് കഥ ഇഷ്ടപ്പെടും എന്നൊന്നും പറയുക വയ്യ. അപ്പോഴത്തെ മൂഡില്‍ നല്ലതെന്ന്‍ തോന്നുന്ന കഥയ്ക്ക് ഒകെ പറയും. കഥയില്‍ എന്തെങ്കിലും സ്പാര്‍ക്ക് തിരിച്ചറിഞ്ഞായിരിക്കും ഒകെ പറയുക.
 
ടി കെ രാജീവ് കുമാര്‍ ആദ്യം സംവിധാനം ചെയ്ത ‘ചാണക്യന്‍’ മലയാളത്തിലെ മികച്ച ത്രില്ലറുകളില്‍ ഒന്നാണ്. ഈ സിനിമയില്‍ ആദ്യം നായകനായി ആലോചിച്ചത് മമ്മൂട്ടിയെ ആയിരുന്നു. മമ്മൂട്ടിക്ക് കഥ ഇഷ്ടമാകുകയും ചെയ്തതാണ്.
 
എന്നാല്‍, മറ്റാരെങ്കിലും സംവിധാനം ചെയ്താല്‍ താന്‍ ചാണക്യനില്‍ അഭിനയിക്കാം എന്നതായിരുന്നു മമ്മൂട്ടിയുടെ അഭിപ്രായം. രാജീവ് കുമാറില്‍ എന്തോ ഒരു വിശ്വാസക്കുറവ് അന്ന് മമ്മൂട്ടിക്ക് തോന്നിയിരിക്കണം. എന്തായാലും അതില്‍ മമ്മൂട്ടി അഭിനയിച്ചില്ല. പിന്നീട് കമല്‍ഹാസന്‍ ആ ചിത്രത്തില്‍ അഭിനയിക്കുകയും ചാണക്യന്‍ സൂപ്പര്‍ഹിറ്റായി മാറുകയും ചെയ്തു. 
 
രാജീവ് കുമാറിനെക്കുറിച്ച് മമ്മൂട്ടിക്കുണ്ടായിരുന്ന തെറ്റിദ്ധാരണ പിന്നീട് മാറി. മമ്മൂട്ടിയെ നായകനാക്കി രാജീവ് ‘മഹാനഗരം’ എന്ന ത്രില്ലര്‍ ഒരുക്കുകയും ചെയ്തു. ആ സിനിമ ഒരു പരാജയമായിരുന്നു. പക്ഷേ, മമ്മൂട്ടി അവതരിപ്പിച്ച ചന്തക്കാട് വിശ്വന്‍ എന്ന കഥാപാത്രത്തെ ഏവരും ഓര്‍ക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments