Webdunia - Bharat's app for daily news and videos

Install App

'കൊലയാളി ജയിക്കുന്ന സാഹചര്യമുണ്ടാകരുത്', യുഡിഎഫ് സ്ഥാനാർത്ഥി ആരായാലും പിന്തുണയ്ക്കുമെന്ന് ആർഎംപിഐ, വടകരയിൽ രമ മത്സരിക്കില്ല

സംസ്ഥാനത്ത് എമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നും ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങി ജയരാജനെതിരെ പ്രചരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു.

Webdunia
ഞായര്‍, 17 മാര്‍ച്ച് 2019 (17:33 IST)
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തില്‍ പി ജയരാജനെതിരെ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ആര്‍എംപിഐ. യുഡിഎഫിന്റെ രാഷ്ട്രീയ നിലപാടുകളോട് താത്പര്യമില്ല. പക്ഷേ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും ആര്‍എംപിഐ നേതൃത്വം അറിയിച്ചു.
 
പി ജയരാജന്റെ തോല്‍വി ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. ഒരു കൊലയാളി ജയിച്ചു പോകുന്ന സാഹചര്യമുണ്ടാവരുത്. അതിനു വേണ്ടിയാണ് ഇത്തരമൊരു നിലപാട് സ്വീകരിച്ചിരിക്കുന്നതെന്നും കെകെ രമ പറഞ്ഞു. ജയരാജനെതിരെ വോട്ട് ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതുതന്നെയാണ് ജനാധിപത്യ വിശ്വാസികളായ എല്ലാ വോട്ടര്‍മാരും ചെയ്യേണ്ട കാര്യവും. അതിനാലാണ് യുഡിഎഫിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചത്. 
 
സംസ്ഥാനത്ത് എമ്പാടും അക്രമരാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കുമെന്നും ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങി ജയരാജനെതിരെ പ്രചരണം നടത്തുമെന്നും സംസ്ഥാന സെക്രട്ടറി എന്‍ വേണു പറഞ്ഞു. യുഡിഎഫുമായി ഇതുവരെ ഒരു തരത്തിലുമുള്ള ചര്‍ച്ചയും നടന്നിട്ടില്ല. അവരുടെ സ്ഥാനാര്‍ഥി ആരായാലും വടകരയില്‍ പിന്തുണയ്ക്കും പക്ഷേ മറ്റ് മണ്ഡലങ്ങളില്‍ മതനിരപേക്ഷത ഉറപ്പാക്കുന്ന സ്ഥാനാര്‍ഥികളെയായിരിക്കും പിന്തുണയ്ക്കുകയെന്നും നേതൃത്വം വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ രാജ്യങ്ങളില്‍ പോയാല്‍ പണിയെടുത്ത് മുടിയും; ജോലി സമയം കൂടുതലുള്ള രാജ്യങ്ങള്‍ ഇവയാണ്

പ്ലസ് ടു വിദ്യാർത്ഥിനിക്ക് നേരെ പീഡനശ്രമം : 32കാരനായ അദ്ധ്യാപകൻ പിടിയിൽ

വ്യാജ ഒപ്പിട്ട് ക്ലബിൻ്റെ 28 ലക്ഷം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മര്‍ലേന ഇന്ന് ചുമതല എല്‍ക്കും

രാജ്യമെമ്പാടും ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കാനൊരുങ്ങി മാരുതി സുസുക്കി; നിര്‍മിക്കുന്നത് 25000 സ്റ്റേഷനുകള്‍

അടുത്ത ലേഖനം
Show comments