Webdunia - Bharat's app for daily news and videos

Install App

നേരത്തെ തന്നെ ബിജെപി അനുഭാവികളായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ശ്രീധരന്‍ പിള്ള; തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന വാര്‍ത്താ ശ്രമം മണിക്കൂറുകള്‍ക്കകം പൊളിഞ്ഞു

ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.

Webdunia
വെള്ളി, 15 മാര്‍ച്ച് 2019 (18:14 IST)
പണ്ടേ ബിജെപിക്കാരായവര്‍ക്ക് വീണ്ടും അംഗത്വം നല്‍കി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പി ശ്രീധരന്‍പിള്ള. ശശി തരൂരിന്റെ ബന്ധുക്കള്‍ക്കാണ് ഇന്ന് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വച്ച് അംഗത്വം നല്‍കിയത്. ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന് മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ചെയ്തു.
 
ശശി തരൂരിന്റെ ചെറിയമ്മ ശോഭന അടക്കമുള്ള 10 ബന്ധുക്കള്‍ ബിജെപി അംഗത്വം സ്വീകരിക്കുന്നുവെന്നായിരുന്നു പ്രഖ്യാപനം. പരിപാടിക്ക് ശേഷം മാധ്യമങ്ങള്‍ ബന്ധുക്കളുടെ പ്രതികരണം തേടാനെത്തിയപ്പോള്‍ ഇവര്‍ ഒഴിഞ്ഞുമാറുകയും ഫോട്ടോ സെഷനില്‍ സഹകരിച്ചതുമില്ല. എളുപ്പം വേദിയില്‍ നിന്ന് മടങ്ങുകയും ചെയ്തു. പിന്നീട് ഇവരെ മാധ്യമങ്ങള്‍ ബന്ധപ്പെട്ടപ്പോഴാണ് നേരത്തെ തന്നെ ബിജെപി അനുഭാവികളാണ് എന്നും എന്തിനാണ് ഇപ്പോള്‍ പരിപാടി നടത്തിയത് എന്ന് അറിയില്ലെന്നും പ്രതികരിച്ചു.
 
കര്‍മ്മസമിതി അംഗമായ പദ്മജയാണ് തങ്ങളെ വേദിയിലെത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ഇവര്‍ തയ്യാറായില്ല. ടോം വടക്കന്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ ശശി തരൂരിന്റെ ബന്ധുക്കള്‍ ബിജെപിയില്‍ എന്ന തരത്തില്‍ വാര്‍ത്തകള്‍ നിറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments