Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'മതനിരപേക്ഷത എന്ന വാക്കിനേക്കാൾ ഇഷ്ടം മാനവികത' അതിനാൽ വോട്ട് മാനവികതയ്ക്ക്'! തെരഞ്ഞെടുപ്പിനെക്കുറിച്ച് കന്നി വോട്ടർ മിനോൺ ജോൺ

ഈ വർഷം കന്നി വോട്ടാണ് മിനോണിന്റെത്.

'മതനിരപേക്ഷത എന്ന വാക്കിനേക്കാൾ ഇഷ്ടം മാനവികത' അതിനാൽ വോട്ട് മാനവികതയ്ക്ക്'! തെരഞ്ഞെടുപ്പിനെക്കുറിച്ച് കന്നി വോട്ടർ മിനോൺ ജോൺ
, വെള്ളി, 15 മാര്‍ച്ച് 2019 (13:12 IST)
ബാല താരമായാണ് മിനോൺ ജോൺ സിനിമയിൽ എത്തിയത്. 2001ൽ 101 ചോദ്യങ്ങൾ എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. മികച്ച ബാലതാരത്തിനുളള ദേശീയ പുരസ്കാരം വരെ സ്വന്തമാക്കിയിട്ടുണ്ട് ഈ മിടുക്കൻ. ഈ വർഷം കന്നി വോട്ടാണ് മിനോണിന്റെത്. വോട്ടൻ പട്ടികയിൽ പേരു ചേർക്കാനുളള ശ്രമത്തിലാണ് മിനോൺ. ആലപ്പുഴ മണ്ഡലത്തിലാണ് മിനോണിനു വോട്ട്.
 
ആദ്യമായി വോട്ടു ചെയ്യാൻ പോകുന്നു എന്നതിന്റെ ആവേശത്തിലാണ് മിനോൺ. രാഷ്ട്രീയം ഇഷ്ടമുളള മിനോൺ എല്ലാ രാഷ്ട്രീയ വാർത്തകളും ശ്രദ്ധിക്കാറുണ്ട് എന്ന് പറയുന്നു. മനോരമയ്ക്കു നൽകിയ അഭിമുഖത്തിലാണ് മിനോൺ തന്റെ രാഷ്ട്രീയ നിലപാടുകൾ തുറന്നുപറഞ്ഞത്. 
 
പാർട്ടി നോക്കാതെ വോട്ടു ചെയ്യുക എന്നത് മണ്ടത്തരമായിരിക്കും. അത്തരം ഒരു കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. എന്നാൽ വ്യക്തിയെ നോക്കേണ്ടതും അത്യാവശ്യമാണ്. വ്യക്തിയുടെ കഴിവുകളും പ്രധാനമാണ്. നാട്ടിലെ വിദ്യാഭ്യാസ സമ്പ്രദായം രാഷ്ട്രീയ വിദ്യാഭ്യാസം നൽകുന്നില്ലെന്നും മിനോൺ പറയുന്നു. പാർട്ടികളുടെ പുറത്തു നിന്നുളള രാഷ്ട്രീയ അവബോധം അത്യാവശ്യമാണ്. വികാരങ്ങളുടെ പേരിൽ ജനങ്ങളെ അണിനിരത്തുന്ന കാലമാണിത്. കഴിഞ്ഞ കുറച്ചു നാളുകളായി നമ്മൾ അസഹിഷ്ണുതയുടെ നടുവിലാണ്. സഹിഷ്ണുതയിലേക്കു മടങ്ങാൻ കഴിയണം. മാനവികതയാകണം ഇന്ത്യയുടെ അടയാളം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ന്യൂസിലൻഡ് വെടിവെപ്പ്: മരണം 40ആയി, ശനിയാഴ്ച ആ‍രംഭിക്കാനിരുന്ന ന്യുസിലൻഡ്-ബംഗ്ലദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു