ന്യൂസിലൻഡിലെ മുസ്ലിം പള്ളിയിൽ ജനങ്ങൾക്ക് നേരെയുണ്ടായ വെടിവെയ്പ്പിൽ മരണം 40ആയി. നഗരത്തിലുണ്ടായ ആക്രമണം കണക്കിലെടുത്ത് ന്യൂസിലൻഡ് ബംഗ്ലാദേശ് മൂന്നാം ടെസ്റ്റ് ഉപേക്ഷിച്ചു. ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡും ബംഗ്ലദേശ് ടീം അധികൃതരും നടത്തിയ സംയുക്ത ചർച്ചയിലാണ് മൂന്നാം ടെസ്റ്റ് മത്സരം ഒഴിവാക്കാൻ തീരുമാനമായത്.
‘ക്രിസ് ചർച്ചിൽ നടന്ന ഞെട്ടിക്കുന അപകടത്തിൽ ബാധിക്കപ്പെട്ടവർക്ക് അനുശോചനം അറിയിക്കുന്നു. ഈ സഹചര്യം കണക്കിലെടുത്ത് ന്യൂസിലൻഡും ബംഗ്ലാദേശുമായി നടക്കാനിരുന്നു ഹേഗ്‌ലി ഓവൽ ടെസ്റ്റ് ഉപേക്ഷിക്കാൻ സംയുക്തമായി തീരുമാനം എടുത്തു. ടീം അംഗങ്ങളും സപ്പോർട്ട് സ്റ്റാഫ്സും സുരക്ഷിതരാണ് എന്ന് ഒരിക്കൽകൂടി അറിയിക്കുന്നു‘ എന്ന് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ട്വീറ്റ് ചെയ്തു.
വെടിവെപ്പിൽ നിന്നും തലനാരിഴക്കാണ് ബംഗ്ലാദേശ് ടീം അംഗങ്ങൾ രക്ഷപ്പെട്ടത്. വെടിവപ്പ് നടക്കുന്ന സമയത്ത് ടീം അംഗങ്ങൾ ബസ്സിൽ ഉണ്ടായിരുന്നു ഇവർ പള്ളിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. ടീം അംഗങ്ങൾ എല്ലാവരും സുരക്ഷിതരാണ് എന്ന് ബംഗ്ലാദേശ് ടീം കോച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനോട് വ്യക്തമാക്കി.
സിറ്റി ഓഫ് ക്രൈസ്റ്റ്ചർച്ചിലെ തിരക്കേറിയ പള്ളിയിലാണ് അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് എത്തിയവർക്ക് നേരെ ആയുധധാരിയായ അക്രമി വെടിയുതിർക്കുകയായിരുന്നു.
സൈനികരുടെ വേഷത്തിലാണ് ആയുധധാരി എത്തിയത്. വെടിവെപ്പിന് സേഷം അക്രമി രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി അന്വേഷണം ഊർജ്ജിതമാക്കി.