അടുക്കളയില്‍ കുനിയന്‍ ശല്യമുണ്ടോ?

കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല

രേണുക വേണു
ബുധന്‍, 4 ഡിസം‌ബര്‍ 2024 (13:30 IST)
അടുക്കളയില്‍ കറുത്ത ഉറുമ്പുകളെ (കുനിയന്‍) കൊണ്ട് പലരും പൊറുതിമുട്ടി കാണും. മഴക്കാലത്ത് ഉറുമ്പുകള്‍ വീടിനുള്ളില്‍ എത്താന്‍ ഒരു കാരണമുണ്ട്. മണ്ണിനടിയില്‍ അഭയം തേടാന്‍ ആഗ്രഹിക്കുന്ന ഉറുമ്പുകള്‍ക്ക് മഴ ഒരു പ്രതിസന്ധിയാണ്. മണ്ണിലേക്ക് വെള്ളം ഇറങ്ങുന്നതിനാല്‍ ഇവര്‍ സുരക്ഷിതമായ ആവാസ വ്യവസ്ഥ തേടും. അങ്ങനെയാണ് മണ്ണില്‍ നിന്ന് വീടുകളുടെ ഉള്ളിലേക്ക് ഇവ എത്തുന്നത്. മഴയുടെ ശല്യമില്ലാത്ത സ്ഥലം നോക്കിയാണ് ഉറുമ്പുകള്‍ വീടിനുള്ളില്‍ അഭയം തേടുന്നത്. 
 
കീടനാശിനി തളിച്ചു കൊണ്ട് ഉറുമ്പുകളെ കൊന്നിട്ട് കാര്യമില്ല. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഇതേ സ്ഥലത്ത് വീണ്ടും പുതിയ ഉറുമ്പുകള്‍ എത്തും. വീട് നിര്‍മാണത്തിലെ പാളിച്ചകളും അതിവേഗം ഉറുമ്പ് വീടിനുള്ളില്‍ എത്താന്‍ കാരണമാകും. 
 
വര്‍ഷത്തില്‍ രണ്ട് തവണയെങ്കിലും വീടിനു ചുറ്റും നിരീക്ഷിക്കണം. ജനലുകള്‍, വാതിലുകള്‍, ഭിത്തി എന്നിവിടങ്ങളില്‍ വിള്ളലുകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കുക. വീടിന്റെ തറ ഭാഗത്ത് എവിടെയെങ്കിലും വിള്ളലുകള്‍ ഉണ്ടോ എന്ന് നോക്കുക. വീടുമായി ചേര്‍ന്ന് പച്ചക്കറികളും ചെടികളും വളര്‍ത്തുന്നുണ്ടെങ്കില്‍ അത് ഒഴിവാക്കുക. വാതിലുകളിലും ജനലുകളിലും വര്‍ഷത്തില്‍ ഒരിക്കല്‍ പ്രെയ്മര്‍ അടിക്കുക. അടുക്കള എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. എന്തെങ്കിലും ലിക്വിഡ് ഉപയോഗിച്ച് ദിവസത്തില്‍ രണ്ട് നേരം അടുക്കള തുടയ്ക്കണം. ഭക്ഷണ സാധനങ്ങള്‍ മൂടിവയ്‌ക്കേണ്ടതും അത്യാവശ്യമാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ബാബർ അസമും ഷഹീൻ അഫ്രിദിയും പുറത്ത്; ഏഷ്യൻ ഗെയിംസിനായി യുവസംഘത്തെ പ്രഖ്യാപിച്ച് പാകിസ്താൻ

താൽക്കാലിക വിസി ബിജെപിക്കാരൻ, സെനറ്റിൽ ആർഎസ്എസ് നോമിനികൾ; യുഡിഎഫ് സർക്കാരിനെതിരെ മീഡിയ വൺ

'അപ്പോ ടൂർ പോകാൻ പറ്റില്ലേ'; കോൺഗ്രസ് പറഞ്ഞു പറ്റിച്ചെന്ന് സോഷ്യൽ മീഡിയ

നിങ്ങളുടെ ചെവികള്‍ ഹൃദ്രോഗത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നുണ്ടാകാം! മിക്ക ആളുകളും ശ്രദ്ധിക്കാതെ പോകുന്ന ലക്ഷണം ഇതാണ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്തൊക്കെ ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ലേ, കാരണം ഇതായിരിക്കാം

തടി കുറയ്ക്കാൻ ആഗ്രഹിക്കുന്നവരാണോ? രാത്രി ഈ ഭക്ഷണരീതി മതി

അതിരാവിലെ വെറുംവയറ്റിൽ ചായയല്ല, ദേ ഇത് കുടിച്ചാൽ മതി

മീൻ പഴക്കംചെന്നതാണോ? വാങ്ങുമ്പോൾ ഇക്കാര്യങ്ങൾ പരിശോധിക്കുക

വൃത്തിയുടെ കാര്യത്തില്‍ ഈ രാജ്യക്കാരാണ് മുന്നില്‍

അടുത്ത ലേഖനം
Show comments