അലക്കുന്ന സോപ്പ് കൈ കൊണ്ട് തൊടരുത്
ചര്‍മ്മത്തിനു ദോഷകരമായ പല ഘടകങ്ങളും അലക്ക് സോപ്പില്‍ അടങ്ങിയിരിക്കുന്നു
Publish Date: Fri, 31 Jan 2025 (10:45 IST)
Updated Date: Fri, 31 Jan 2025 (10:48 IST)
വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന സോപ്പുകളും ഡിറ്റര്‍ജന്റുകളും കൈ കൊണ്ട് തൊടുന്നത് പരമാവധി ഒഴിവാക്കണം. വസ്ത്രങ്ങള്‍ അലക്കിയ ശേഷം കൈകളില്‍ അസ്വസ്ഥത തോന്നുന്നതും ചൊറിച്ചില്‍ തോന്നുന്നതും സ്വാബാവികമാണ്. ഇതിനു കാരണം സോപ്പ് നേരിട്ട് കൈ കൊണ്ട് തൊടുന്നതാണ്.
ചര്‍മ്മത്തിനു ദോഷകരമായ പല ഘടകങ്ങളും അലക്ക് സോപ്പില്‍ അടങ്ങിയിരിക്കുന്നു. കറ കളയാന്‍ ആവശ്യമായ ബ്ലീച്ചുകള്‍ സോപ്പില്‍ ചേര്‍ക്കുന്നുണ്ട്. അലക്ക് സോപ്പ് കൈ കൊണ്ട് നേരിട്ടു തൊടുമ്പോള്‍ ഈ ബ്ലീച്ച് കണ്ടന്റ് ചര്‍മത്തില്‍ ആകുന്നു. ചിലരുടെ കൈകള്‍ അലക്കിയ ശേഷം വരണ്ടു പോകുന്നത് ഇതുകൊണ്ടാണ്. ചിലര്‍ക്ക് കൈകളില്‍ അസഹ്യമായ നീറ്റല്‍ അനുഭവപ്പെടും.
അലക്ക് സോപ്പില്‍ ചര്‍മത്തിനു ദോഷം ചെയ്യുന്ന സോഡിയം ഹൈപ്പോ ക്ലോറൈഡ് അടങ്ങിയിട്ടുണ്ട്. സോപ്പില്‍ അടങ്ങിയിരിക്കുന്ന അമോണിയം സള്‍ഫേറ്റും ചര്‍മ്മത്തിനു നല്ലതല്ല. അതുകൊണ്ട് അലക്കുമ്പോള്‍ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്. ഇത് ചര്‍മത്തിനു സംരക്ഷണം നല്‍കുന്നു.