Publish Date: Wed, 10 Aug 2022 (12:11 IST)
Updated Date: Wed, 10 Aug 2022 (12:14 IST)
കൊല്ലം: കൊല്ലം ജില്ലയിലെ കുന്നത്തൂർ പോരുവഴിയിൽ വീട്ടുമുറ്റത്ത് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചപ്പോൾ നാട്ടുകാർ രക്ഷപ്പെടുത്തിയ യുവാവ് തൊട്ടടുത്തുള്ള കിണറ്റിൽ ചാടിയ ശേഷം ചികിത്സയ്ക്കിടെ മരിച്ചു. അമ്പലത്തുംഭാഗം ഗോപവിലാസത്തിൽ തങ്കപ്പൻ -രാധാമണി ദമ്പതികളുടെ മകൻ ദിനേശ് എന്ന 42 കാരനാണ് മരിച്ചത്.
കഴിഞ്ഞ ഒന്നാം തീയതി രാവിലെയായിരുന്നു ഇയാൾ തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാർ ഓടിയെത്തി ഇയാളുടെ ദേഹത്തുള്ള തീ അണയ്ക്കാൻ സഹായിക്കവേ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് ചാടുകയായിരുന്നു. തുടർന്ന് ഫയർഫോഴ്സ് എത്തി ഇയാളെ കരയ്ക്കെടുത്ത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ കഴിഞ്ഞ ദിവസം ഇയാൾ മരിച്ചു. സഹോദരങ്ങൾ; ഗോപകുമാർ, പ്രദീപ്, മഞ്ജു.