അയാളുടെ ഉറപ്പ് ഹരികുമാർ അത്രയധികം വിശ്വസിച്ചിരുന്നു, പക്ഷേ...

ഹരികുമാർ തിരിച്ച് വന്നത് കീഴടങ്ങാൻ, ആത്മഹത്യയിലേക്ക് നയിച്ച ആ ഒരു മണിക്കൂറിൽ സംഭവിച്ചത്...

Webdunia
വ്യാഴം, 15 നവം‌ബര്‍ 2018 (11:53 IST)
നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി ഡിവൈ‌എസ്‌പി ഹരികുമാറിന്റെ ആത്മഹത്യ ഞെട്ടലോടെയാണ് പ്രദേശവാസികൾ കേട്ടത്. കീഴടങ്ങാൻ തയ്യാറായി നിന്ന ഹരികുമാറിനെ ആത്മഹത്യയിലേക്ക് നയിച്ചത് കടുത്ത മാനസിക സംഘർഷമാണെന്ന് കൂട്ടുപ്രതി ബിനു മൊഴി നൽകി.
 
പ്രതി ഹരികുമാറിന്റെ ആത്മഹത്യയ്‌ക്ക് ശേഷം സുഹൃത്ത് ബിനുവും ഡ്രൈവർ രമേശും ഇന്നലെയായിരുന്നു പൊലീസിന് കീഴടങ്ങിയത്. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതിന് ശേഷം ഹരികുമാർ ആദ്യം എത്തിയത് കല്ലമ്പലത്തെ വീട്ടിലായിരുന്നു. വീട്ടിൽ നിന്ന് വസ്‌ത്രങ്ങൾ എല്ലാം എടുത്തതിന് ശേഷം കർണ്ണാടകത്തിലെ ധർമ്മസ്ഥലത്തേക്ക് പോകുകയായിരുന്നു. 
 
ഒളിവിൽ പോകുന്നതിന് മുമ്പ് ഹരികുമാർ അഭിഭാഷകനെ കണ്ടിരുന്നു. വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്നായിരുന്നു അഭിഭാഷകൻ പറഞ്ഞത്. ജാമ്യം ലഭിക്കുമെന്ന് തന്നെയാണ് അഭിഭാഷകൻ ഹരികുമാറിന് നൽകിയ ഉറപ്പ്. ആ ഉറപ്പിന്മേലാണ് ഹരികുമാർ തിരികെ വീട്ടിലെത്തിയത്. എന്നാൽ, തിരിച്ചെത്തിയ ശേഷമാണ് അദ്ദേഹം ക്രൈംബ്രാഞ്ചിന്റെ റിപ്പോർട്ടിനെ കുറിച്ചറിയുന്നത്.
 
മനഃപൂർവ്വമായ നരഹത്യയാണെന്നായിരുന്നു ക്രൈംബ്രാഞ്ച് നൽകിയ റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തനിക്ക് ഇനി ജാമ്യം കിട്ടില്ല എന്ന തോന്നലിലാണ് ഹരികുമാർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

56 ഇഞ്ചിന്റെ നെഞ്ചളവാണ്, പക്ഷേ ഒറ്റ ചോദ്യത്തില്‍ വിറച്ചു, നോര്‍വീജിയന്‍ മാധ്യമപ്രവര്‍ത്തകയുടെ എഫ്ബി, ഇന്‍സ്റ്റ പൂട്ടിച്ചു

വന്ദേമാതരം രാജ്ഭവന്റെ നിർദേശം, എഴുന്നേറ്റ് നിന്നപ്പോൾ ആണ് കേട്ടത്: മുഖ്യമന്ത്രി

ലീഗിനു വഴങ്ങി സതീശൻ; സുപ്രധാന വകുപ്പുകൾ കൈമാറി, കോൺഗ്രസിൽ അമർഷം

പറ്റിക്കാൻ മാത്രമെ കോൺഗ്രസിനറിയു, കേരളത്തിൽ സർക്കാരെവിടെ കോൺഗ്രസെ, പരിഹസിച്ച് നരേന്ദ്രമോദി

മോദിയുടെ വാക്കുകള്‍ വിപണിയില്‍ പ്രതിഫലിച്ചോ?, സെന്‍സെക്‌സില്‍ 1,100 പോയന്റ് നഷ്ടം

എല്ലാം കാണുക

ഏറ്റവും പുതിയത്

'സർക്കാർ മാറിയപ്പോൾ ഞങ്ങളെ തല്ലിചതയ്ക്കുന്നു'; രാജീവിനോടു പരാതി പറഞ്ഞ് പാരിയത്തുകാവിലെ ജനങ്ങൾ

ആദ്യ അഭിവാദ്യം പിണറായി വിജയന്; ശ്രദ്ധ നേടി സിപിഎം വിമത എംഎൽഎമാരുടെ സത്യപ്രതിജ്ഞ

West Asia Crisis : ഇറാൻ യുദ്ധം തുടരണോ?, ട്രംപും നെതന്യാഹുവും രണ്ടുതട്ടിലെന്ന് റിപ്പോർട്ട്

ഇന്ത്യയിലെ ഈ ജില്ലയില്‍ താപനില 48.2 ഡിഗ്രി സെല്‍ഷ്യസിലെത്തി; രാവിലെ 10 മണിക്ക് ശേഷം ആരും പുറത്തിറങ്ങുന്നില്ല

അടുത്ത ലക്ഷ്യം ക്യൂബ, റൗൾ കാസ്‌ട്രോയ്‌ക്കെതിരെ യുഎസ് ഫെഡറൽ കുറ്റപത്രം

അടുത്ത ലേഖനം
Show comments