Publish Date: Mon, 06 Mar 2023 (19:45 IST)
Updated Date: Mon, 06 Mar 2023 (19:46 IST)
കാട്ടുപോത്ത് ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ചു. കോതമംഗലത്താണ് സംഭവം. കോതമംഗലം ഉറിയം പെട്ടി ആദിവാസി കോളനിയിലെ യുവാവ് പൊന്നനാണ് മരിച്ചത്. ഇയാളോടൊപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ ഓടി രക്ഷപ്പെട്ടു. വെള്ളാരംകുത്തില്‍ നിന്ന് താമസസ്ഥലമായ ഉറിയം പെട്ടിയിലേക്ക് പോകും വഴി കത്തിപ്പാറക്ക് സമീപത്താണ് സംഭവം നടന്നത്. പോലീസും വനം വകുപ്പും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തി.