Kerala Rain: 1990ന് ശേഷം ആദ്യം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,344 അടിയിലെത്തി, മുല്ലപ്പെരിയാറിലും ജലനിരപ്പുയരുന്നു

അഭിറാം മനോഹർ
ഞായര്‍, 1 ജൂണ്‍ 2025 (09:52 IST)
കാലവര്‍ഷം ശക്തമായതോടെ ഇടുക്കിയിലെ മൂഴിയാര്‍, ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, പൊന്മുടി ഡാമുകളില്‍ ജലനിരപ്പ് അപകടകരമായ നിലയില്‍. ഈ ഡാമുകളിലെല്ലാം റെഡ് അലര്‍ട്ട് നിലനില്‍ക്കുകയാണ്. പതിവില്ലാത്ത വിധമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. 2344.01 അടിയാണ് നിലവിലെ ജലനിരപ്പ്. 1990ന് ശേഷമാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഇത്രയും ഉയരുന്നത്. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 130 അടിക്ക് മുകളിലാണ്.
 
192.63 മീറ്റര്‍ പരമാവധി സംഭരണശേഷിയുള്ള മൂഴിയാറിലെ ജലനിരപ്പ് 189.60 മീറ്ററിലാണ്. പൊന്മുടിയിലെ ജലനിരപ്പ് 706.50ലെത്തി. 707.75 മീറ്ററാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. കല്ലാര്‍കുട്ടി ഡാമിലെ ജലനിരപ്പ് 456.20ലെത്തി. ഇവിടെ 456.59 ആണ് പരമാവധി ജലനിരപ്പ്. ലോവര്‍ പെരിയാറില്‍ 252.90 മീറ്റര്‍ ജലനിരപ്പെത്തി. ഇവിടത്തെ പരമാവധി ജലനിരപ്പ് 253 മീറ്ററാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 അടിയോളം വെള്ളമാണ് ഇടുക്കിയില്‍ കൂടുതലുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ദുബായ് എയര്‍ ഷോയ്ക്കിടെ ഇന്ത്യയുടെ യുദ്ധവിമാനമായ തേജസ് തകര്‍ന്നുവീണു

രണ്ട് വയസ്സുള്ള കുട്ടിയുടെ മുറിവില്‍ ഡോക്ടര്‍ ഫെവിക്വിക്ക് പുരട്ടി, പരാതി നല്‍കി കുടുംബം

താലിബാനെ താഴെയിറക്കണം, തുർക്കിയെ സമീപിച്ച് പാകിസ്ഥാൻ, അഫ്ഗാനിൽ ഭരണമാറ്റത്തിനായി തിരക്കിട്ട ശ്രമം

എസ്ഐആറിൽ സ്റ്റേ ഇല്ല, അടിയന്തിരമായി പരിഗണിക്കും, തിര: കമ്മീഷന് നോട്ടീസയച്ച് സുപ്രീം കോടതി

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിട്ടില്ല: വി.കെ.ശ്രീകണ്ഠന്‍

അടുത്ത ലേഖനം
Show comments