Daily Horoscope

Select Your Language

Notifications

webdunia
webdunia
webdunia
webdunia

വികെ പ്രശാന്തിന് എംഎല്‍എ ഹോസ്റ്റലില്‍ സ്ഥലമുണ്ട്, പിന്നെ എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടം: കെഎസ് ശബരീനാഥന്‍

ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ് ശാസ്തമംഗലത്ത് ഓഫീസ് ആരംഭിച്ചതെന്നായിരുന്നു പ്രശാന്തിന്റെ മറുപടി.

VK Prashanth has a place in the MLA hostel
തിരുവനന്തപുരം: ശാസ്തമംഗലത്തെ വി കെ പ്രശാന്ത് എംഎല്‍എയുടെ ഓഫീസ് സ്ഥലത്തെച്ചൊല്ലിയുള്ള വിവാദങ്ങള്‍ക്കിടെ അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാവും കൗണ്‍സിലറുമായ കെ എസ് ശബരീനാഥന്‍ രംഗത്തെത്തി. എം.എല്‍.എ ഹോസ്റ്റലില്‍ ഒരു മുറിയുണ്ടെന്നും എന്തിനാണ് കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും ശബരിനാഥന്‍ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എല്ലാവര്‍ക്കും എളുപ്പത്തില്‍ എത്തിച്ചേരാന്‍ വേണ്ടിയാണ് ശാസ്തമംഗലത്ത് ഓഫീസ് ആരംഭിച്ചതെന്നായിരുന്നു പ്രശാന്തിന്റെ മറുപടി. 
 
ശബരിനാഥിന്റെ പോസ്റ്റ് ഇങ്ങനെയാണ്-
 
   ശാസ്തമംഗലം വാര്‍ഡിലെ കോര്‍പ്പറേഷന്റെ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന എംഎല്‍എ ഓഫീസ് സംബന്ധിച്ച് കോര്‍പ്പറേഷനും വി കെ പ്രശാന്തും തമ്മിലുള്ള കരാര്‍ ഇനി കോര്‍പ്പറേഷന്‍ പരിശോധിക്കേണ്ടതുണ്ട് വാടക ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കേണ്ടതുണ്ട്. അത് അവിടെ നില്‍ക്കട്ടെ; എനിക്ക് നിങ്ങളോട് മറ്റൊരു കാര്യം പറയാനുണ്ട്. കേരളത്തിലെ മിക്ക എംഎല്‍എമാരുടെയും ഓഫീസുകള്‍ അവരുടെ സ്വന്തം മണ്ഡലങ്ങളിലെ വാടക കെട്ടിടങ്ങളിലാണ്. ജനപ്രതിനിധിയായി സേവനമനുഷ്ഠിക്കുമ്പോള്‍ ഞാനും ആര്യനാട് മാസവാടകയ്ക്ക് ഒരു മുറി എടുത്തിരുന്നു. 
 
പക്ഷേ പ്രശാന്ത് ഭാഗ്യവാനാണ്. എംഎല്‍എ ഹോസ്റ്റല്‍ അദ്ദേഹം പ്രതിനിധീകരിക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലാണ്. നഗരത്തിന്റെ ഹൃദയഭാഗത്തുള്ള എംഎല്‍എ ഹോസ്റ്റലില്‍ നല്ല മുറികളും കമ്പ്യൂട്ടര്‍ സൗകര്യങ്ങളും കാര്‍ പാര്‍ക്കിംഗും എല്ലാ സൗകര്യങ്ങളുമുണ്ട്. ഞാന്‍ അന്വേഷിച്ചപ്പോള്‍ എംഎല്‍എ ഹോസ്റ്റലിന്റെ നിള ബ്ലോക്കിലെ 31, 32 നമ്പര്‍ സ്ഥലത്ത് നിങ്ങളുടെ പേരില്‍ രണ്ട് ഓഫീസ് മുറികള്‍ അനുവദിച്ചിട്ടുണ്ട്. സര്‍ക്കാര്‍ എംഎല്‍എ ഹോസ്റ്റലിന് അത്തരം സൗകര്യങ്ങള്‍ സൗജന്യമായി നല്‍കുമ്പോള്‍ നിങ്ങള്‍ എന്തിനാണ് അത് ഉപേക്ഷിച്ച് ശാസ്തമംഗലത്തെ ഈ മുറിയില്‍ ഇരിക്കുന്നത്?ഈ അസംബ്ലിയുടെ ശേഷിക്കുന്ന സമയം എംഎല്‍എ ഹോസ്റ്റലിലേക്ക് മാറുന്നതാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം. അതോടൊപ്പം തന്നെ എല്ലാ കൗണ്‍സിലര്‍മാര്‍ക്കും ജോലി ചെയ്യുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളും കോര്‍പ്പറേഷന്‍ ഒരുക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെ കല്ലുകള്‍ വിഴുങ്ങി ഒരു വയസ്സുള്ള കുഞ്ഞ് മരിച്ചു