Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 24 വര്‍ഷം തടവ്

വിതുര പീഡനക്കേസ്: ഒന്നാം പ്രതിക്ക് 24 വര്‍ഷം തടവ്

എ കെ ജെ അയ്യര്‍

, വെള്ളി, 12 ഫെബ്രുവരി 2021 (20:11 IST)
കോട്ടയം:ഏറെ വിവാദമായ വിതുര ലൈംഗിക പീഡന കേസില്‍ ഒന്നാം പ്രതിയായായ കൊല്ലം കടയ്ക്കല്‍ ജുബൈരിയ മന്‍സിലില്‍ സുരേഷ് എന്ന ഷാജഹാന് (51) ഇരുപത്തിനാലു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. ഇതിനൊപ്പം ഒന്നര ലക്ഷം രൂപ പിഴയും അടയ്ക്കണം കഴിഞ്ഞയാഴ്ചയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നത്. പിഴ തുക പെണ്‍കുട്ടിക്ക് നല്‍കണം.
 
പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി അന്യായമായി തടവില്‍ പാര്‍പ്പിക്കല്‍ മോശമായ കാര്യങ്ങള്‍ക്ക് മറ്റുള്ളവര്‍ക്ക് കൈമാറല്‍, അനാശാസ്യം എന്നീ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ തെളിഞ്ഞത്. വിതുര പീഡനവുമായി ബന്ധപ്പെട്ട രജിസ്റ്റര്‍ ചെയ്ത ഇരുപത്തിനാലു കേസുകളില്‍ ഒന്നിലാണ് പ്രതേക കോടതി ഈ വിധി പ്രസ്താവിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശിവകാശിയിലെ പടക്കനിര്‍മ്മാണ ശാലയില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ മരണം 14 ആയി