Publish Date: Wed, 24 Jan 2018 (12:37 IST)
Updated Date: Wed, 24 Jan 2018 (12:41 IST)
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ബ്ലഡ് ഷുഗറിലുണ്ടായ വേരിയേഷന്‍ മൂലമാണെന്ന് മകനും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസന്. പക്ഷാഘാതമുണ്ടായതിനെത്തുടര്‍ന്നാണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി വിനീത് തന്നെ രംഗത്തെത്തിയിരിക്കുന്നത്.
തന്റെ ഫേസ്ബുക്കിലൂടെയാണ് ശ്രീനിവാസന് ആശുപത്രിയിലാണെന്നും എന്നാല്‍ ബ്ലഡ് ഷുഗര്‍ ലെവലില്‍ ഉണ്ടായ വേരിയേഷനാണ് താരത്തിനു സംഭവിച്ചതെന്നും വിനീത് പറയുന്നത്. ഇന്ന് ഒരു ദിവസം ആശുപത്രിയില്‍ കഴിയുന്ന ശ്രീനിവാസനെ നാളെ ഡിസ്ചാര്‍ജ്ജ് ചെയ്യുമെന്നും വിനീത് വ്യക്തമാക്കി. അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും വിനീത് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ടു.
ശ്രീനിവാസനെ പക്ഷാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്. കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയിലാണ് ചൊവ്വാഴ്ച അര്‍ധരാത്രിയോടെ താരത്തെ പ്രവേശിപ്പിച്ചതെന്നാണ് വാര്‍ത്താഏജന്‍സിയായ പിടി ഐ റിപ്പോര്‍ട്ട് ചെയ്തത്. ഐസിയുവിലാണ് പ്രവേശിപ്പിച്ചതെങ്കിലും താരത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് ആശങ്കപ്പെടേണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചെന്നും വാര്‍ത്ത വന്നിരുന്നു.
സജിത്ത്
Publish Date: Wed, 24 Jan 2018 (12:37 IST)
Updated Date: Wed, 24 Jan 2018 (12:41 IST)