Select Your Language

Notifications

webdunia
webdunia
webdunia
webdunia

അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ശ്രദ്ധിക്കണം; പണികിട്ടും

Videocalls
അപരിചിതരുടെ വീഡിയോ കോള്‍ അറ്റന്‍ഡ് ചെയ്യുന്നതിനുമുന്‍പ് ശ്രദ്ധിക്കണം അല്ലെങ്കില്‍ പണികിട്ടുമെന്ന് പൊലീസ്. മൊബൈല്‍ ഫോണിലേക്ക് വീഡിയോ കോള്‍ വരുമ്പോള്‍ അതെടുക്കുമ്പോള്‍ മറുവശത്ത് അശ്ലീല ദൃശ്യങ്ങള്‍ വരുകയും ചെയ്യും. ഇതില്‍ കോള്‍ എടുത്ത ആളുടെ മുഖം പതിയുകയും ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് കാണിച്ച് ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യും.
 
ചിലര്‍ മാനഹാനി ഭയന്ന് പണം അയച്ചുകൊടുത്താലും കൂടുതല്‍ പണം ആവശ്യപ്പെട്ട് വീണ്ടും വരുന്നതായി പരാതി ലഭിച്ചിട്ടുണ്ട്. ഏകദേശം പേരും തട്ടിപ്പുകാര്‍ക്ക് വഴങ്ങുന്നതായി പൊലീസ് പറയുന്നു. വാട്‌സാപ്പ്, മെസെഞ്ചര്‍ എന്നിവയില്‍ നിന്നാണ് കോളുകള്‍ വരുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മന്ത്രി പി.രാജീവിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി