Webdunia - Bharat's app for daily news and videos

Install App

പണം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുന്ന സംഘടനയല്ല എസ്എൻഡിപി, ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യുകയാണ് - വെള്ളാപ്പള്ളി

ശ്രീഭ സാജന്‍
ശനി, 7 ഡിസം‌ബര്‍ 2019 (15:51 IST)
പണം കൊണ്ട് പിടിച്ചെടുക്കാൻ സാധിക്കുന്ന സംഘടനയല്ല എസ്എൻഡിപി യോഗമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നേർക്കുനേർ നിന്നു പറയാൻ ധൈര്യവും തന്റേടവും ഇല്ലാത്ത ചിലര്‍ പിന്നില്‍ നിന്ന് കുത്തുന്ന ബ്രൂട്ടസുകളായി മാറിയിരിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗത്തെ തകർക്കാൻ അധികാരമത്ത് തലയ്ക്കു പിടിച്ച ചിലർ ശ്രമിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. 
 
നാട്ടിൽ ഏതു സർക്കാർ വന്നാലും സവർണ ലോബി ഹൈജാക്ക് ചെയ്യുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ചങ്ങനാശേരിയിൽ നിന്നു കിട്ടിയ കത്ത് മാത്രം വച്ച് എൽഡിഎഫ് സർക്കാർ  മുന്നാക്കക്കാർക്ക് ദേവസ്വം ബോർഡുകളിൽ സംവരണം നൽകി. അവര്‍ക്ക് സമരം നടത്തുക പോലും ചെയ്യേണ്ടിവന്നില്ല. അവകാശങ്ങളും അധികാരങ്ങളും സവർണർ കൊണ്ടുപോകുകയാണ്. പകലിനെ പറഞ്ഞുപറഞ്ഞ് ഇരുട്ടാക്കിയാണ് അവര്‍ ഇത് ചെയ്യുന്നത്. ചങ്ങനാശേരിയുടെ ചാരന്മാര്‍ എല്‍ ഡി എഫിന്‍റെ എം എല്‍ എമാര്‍ക്കിടയിലുണ്ട് - വെള്ളാപ്പള്ളി തുറന്നടിച്ചു. 
 
എസ്എൻഡിപി യോഗമെന്ന സ്വന്തം കുഞ്ഞിനെ കൊല്ലാനാണ് ചിലര്‍ ശ്രമിക്കുന്നത്. ഉടന്‍ എസ് എന്‍ ഡി പി യോഗത്തെ റിസീവർ ഭരണത്തിനു കീഴിലാക്കുമെന്ന് ചിലർ സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം നടത്തുന്നു. നേർക്കുനേർ നിന്നു പറയാൻ ധൈര്യവും തന്റേടവും ഇവർക്കില്ല. വാട്സാപ്പും ഫെയ്സ്ബുക്കുമല്ല ഈ രാജ്യത്തെ നയിക്കുന്നത്. തന്നെയും തുഷാറിനെയും ഒതുക്കണമെന്നാണ് ഇപ്പോള്‍ ഇവര്‍ പറയുന്നത്. അമിത് ഷായുടെ നിർദേശപ്രകാരമാണ് ഈ നീക്കമെന്നു പ്രചരിപ്പിക്കുന്നവര്‍ അമിത് ഷായുടെ രോമം പോലും അടുത്തു നിന്നു കണ്ടിട്ടില്ലെന്നും വെള്ളാപ്പള്ളി നടേശന്‍ പരിഹസിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments