Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു ടേൺ സതീശൻ ! കെ.ബി.പ്രദീപിനെ രാജിവപ്പിച്ചു

മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രദീപിനോടു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു

VD Satheesan
വിമർശനങ്ങൾക്കു പിന്നാലെ മുൻ നിലപാട് തിരുത്തി മുഖ്യമന്ത്രി വി.ഡി.സതീശൻ. ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ആരോപണ വിധേയരായ സ്മാർട്ട് ക്രിയേഷൻസിന്റെ അഭിഭാഷകനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച തീരുമാനത്തിൽ നിന്ന് സർക്കാർ പിന്നോട്ട്. സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകൻ കെ.ബി.പ്രദീപിനെയാണ് ഹൈക്കോടതിയിൽ ദേവസ്വം സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ ആയി നിയമിച്ചത്. വിവാദമായതിനു പിന്നാലെ പ്രദീപ് രാജിവച്ചു. 
 
മുഖ്യമന്ത്രി വി.ഡി.സതീശൻ പ്രദീപിനോടു രാജിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു. നിയമനത്തെ കുറിച്ച് തനിക്കു അറിയില്ലെന്ന് ദേവസ്വം മന്ത്രി കെ.മുരളീധരൻ പറഞ്ഞതും വിവാദമായിരുന്നു. 
 
ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലാണ് സ്മാർട്ട് ക്രിയേഷൻസ് സംശയനിഴലിൽ ആയത്. സ്വർണം പൂശാനായി കൊണ്ടുപോയ പാളികളിൽ നിന്ന് സ്വർണം മാറ്റിയെന്നാണ് ആരോപണം. ഉണ്ണികൃഷ്ണൻ പോറ്റി പിന്നീട് കൊണ്ടുവന്നത് ചെമ്പ് പാളിയാണ്. 474.9 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്ണൻ പോറ്റിക്കു കൈമാറിയെന്നാണ് കോടതി പറഞ്ഞത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശബരിമല സ്വര്‍ണ്ണ മോഷണത്തില്‍ സിബിഐ അന്വേഷണം വേണം: അയ്യപ്പ സേവാസമാജം