Publish Date: Sat, 12 Sep 2026 (20:34 IST)
Updated Date: Sat, 12 Sep 2026 (20:39 IST)
സംസ്ഥാനത്തെ വ്യാപക പവർകട്ടിൽ വിചിത്ര ന്യായീകരണവുമായി മുഖ്യമന്ത്രി വി.ഡി.സതീശൻ. നിലവിലെ പ്രതിസന്ധി തരണം ചെയ്യാൻ സമഗ്രമായ പദ്ധതിയാണ് വേണ്ടതെന്നും അതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇതിന് എങ്ങനെ പരിഹാരം കാണും എന്നതാണ്. നല്ല രീതിയിൽ കൊണ്ടുപോകാൻ സുസ്ഥിരമായ പോളിസി ഉണ്ടാകണം. സമഗ്രമായ പദ്ധതി ഒക്ടോബർ ആകുമ്പോഴേക്കും ഉണ്ടാകണം, - മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പല സ്ഥലങ്ങളിലും മനപ്പൂർവ്വം ഓഫ് ആക്കുന്നതാണ് ഇടയ്ക്കിടെ കറന്റ് പോകാൻ കാരണമെന്നും സതീശൻ പറയുന്നു. അത്തരക്കാരെ ഉടൻ പിടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.