Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കസ്‌റ്റഡിമരണത്തില്‍ എസ്ഐ പ്രതിയാകും; സിഐ ഉള്‍പ്പടെ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍ - സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കസ്‌റ്റഡിമരണത്തില്‍ എസ്ഐ പ്രതിയാകും; സിഐ ഉള്‍പ്പടെ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍ - സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്

കസ്‌റ്റഡിമരണത്തില്‍ എസ്ഐ പ്രതിയാകും; സിഐ ഉള്‍പ്പടെ നാലു പേര്‍ക്ക് സസ്പെന്‍ഷന്‍ - സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്
കൊച്ചി , വ്യാഴം, 12 ഏപ്രില്‍ 2018 (18:53 IST)
വരാപ്പുഴയില്‍ ഗൃഹനാഥന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ശ്രീജിത്ത് മരിക്കാനിടയായ സംഭവത്തില്‍ ആരോപണ വിധേയനായ പറവൂർ സിഐ എന്നിവരടക്കം നാല് പേരെ സസ്പെൻഡ് ചെയ്തു.

ശ്രീ​ജി​ത്തി​ന്‍റെ മ​ര​ണ​ത്തി​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഐജി എ​സ് ​ശ്രീ​ജി​ത്ത് സംസ്ഥാന പൊലീസ് മേധാവിക്ക് (ഡി​ജിപി)​ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് നടപടി.

സിഐ ക്രിസ്പിൻ സാം,​ വരാപ്പുഴ എസ്ഐ ജിഎസ് ദീപക്ക്,​ ഗ്രേഡ് എഎസ്ഐ സുധീർ,​ സിവിൽ പൊലീസ് ഓഫീസർ സന്തോഷ് കുമാർ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. കേസില്‍ എസ്ഐ പ്രതിയാകാനും സാധ്യതയുണ്ട്.

ശ്രീജിത്തിന് സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ സിഐക്കും എസ്ഐക്കും ഗുരുതര വീഴ്ച വന്നു. മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്നും ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ ​സം​ഘം ഡി​ജി​പി​ക്ക് സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു.

ശ്രീജിത്തിന്റെ മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയുള്ള ഐജി എസ്.ശ്രീജിത്ത് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സിഐ ക്രിസ്പിന്‍ സാമിനും ഗുരുതര വീഴ്ച്ച പറ്റിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. പ്രതിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ സിഐക്ക് വീഴ്ച്ച പറ്റിയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കളമശ്ശേരി എ ആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. റൂറൽ ടൈഗർ ഫോഴ്സ് (ആർടിഎഫ്) അംഗങ്ങളും സിവിൽ പൊലീസുകാരുമായ ജിതിൻ രാജ്, സന്തോഷ് കുമാർ, സുമേഷ് എന്നിവരെയാണ് നേരത്തെ സസ്പെൻഡ് ചെയ്തത്. ഇവരെ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്ക് ഗുരുതര വീഴ്ചയുണ്ടായതായി ഇന്റലിജൻസും റിപ്പോർട്ട് ചെയ്തിരുന്നു.

ശ്രീ​ജി​ത്തി​ന്‍റെ വീ​ട് സ​ന്ദ​ർ​ശി​ച്ച ഐ​ജി ശ്രീജിത്തിന്റെ അമ്മയുടേയും ഭാര്യയുടേയും മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനു ശേഷമാണ് അദ്ദേഹം ഡിജിപിക്ക് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ച​ത്. എസ്ഐ ദീപക്കിനെ കുറിച്ച് ഐജിയോട് ശ്രീജിത്തിന്റെ ബന്ധുക്കൾ പരാതി പറഞ്ഞിരുന്നു.

ശ്രീജിത്തിന് വെള്ളം കൊടുക്കാനെത്തിയ തന്നെ സ്റ്റേഷനിൽ നിന്ന് ദീപക്ക് ആട്ടിയോടിച്ചെന്ന് മാതാവ് ശ്യാമള മൊഴി നല്‍കി. തങ്ങളെ അതിക്രൂരമായാണ് എസ്ഐ മർദ്ദിച്ചതെന്ന് ശ്രീജിത്തിന്റെ സഹോദരൻ സജിത്തും പറഞ്ഞു. കേസിലെ കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിറ്റെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ അറിയിച്ചിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇംഗ്ലണ്ടിൽ പുതിയ ബാങ്ക് തുറന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ