Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

കൊല്ലുന്നതിന് മുന്‍പ് ആ പൊലീസുകാരന് അവളെ ഒന്നുകൂടി ബലാത്സംഗം ചെയ്യണമായിരുന്നു!

ഷാള്‍ കൊണ്ട് ശ്വാസം മുട്ടിച്ചു കൊന്നു, തലയ്ക്ക് കല്ലുകൊണ്ടടിച്ചു, അതിന് മുമ്പ് അവളെ അവസാനമായി അയാള്‍ക്കൊന്ന് റേപ് ചെയ്യണമായിരുന്നു...

കൊല്ലുന്നതിന് മുന്‍പ് ആ പൊലീസുകാരന് അവളെ ഒന്നുകൂടി ബലാത്സംഗം ചെയ്യണമായിരുന്നു!
, വ്യാഴം, 12 ഏപ്രില്‍ 2018 (12:12 IST)
ആസിഫ ബാനു- കശ്മീര്‍ ഒന്നാകെ ചര്‍ച്ച ചെയ്യുന്നൊരു പേരാണിത്. രണ്ട് പൊലീസുകാര്‍ അടങ്ങുന്ന ആറംഗ സംഘത്തിന്റെ ക്രൂരമായ ഉപദ്രവത്തിനും കൂട്ടബലാത്സംഗത്തിനും ശേഷം അവര്‍ തന്നെ കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തിയ എട്ട് വയസ്സുകാരിയായ ആസിഫ ബാനു. 
 
ജനുവരി 17ന് മുഹമ്മദ് യൂസഫ് പജ്‌വാല തന്റെ വീടിന് പുറത്ത് ഇരിക്കുമ്പോള്‍ സമീപവാസികള്‍ കരഞ്ഞുകൊണ്ട് അദ്ദേഹത്തിനടുത്തേക്ക് വന്നു. കുറച്ച് കിലോമീറ്ററുകള്‍ക്ക് അപ്പുറം യൂസഫിന്റെ എട്ട് വയസ്സുകാരി മകള്‍ ആസിഫയുടെ മ്രതദേഹം കണ്ടെത്തി എന്നതായിരുന്നു അവര്‍ക്ക് അദ്ദേഹത്തിനോട് പറയാനുണ്ടായിരുന്നത്. 
 
‘എന്റെ മകള്‍ക്ക് എന്തോ ആപത്ത് സംഭവിച്ചിട്ടുണ്ടെന്ന് എന്റെ മനസ്സ് ഇടക്കിടെ പറയുമായിരുന്നു‘. 52കാരനായ യൂസഫ് ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിത്. അഭിമുഖത്തിനിടയില്‍ ഇടയ്ക്കിടെ ആസിഫ എന്ന പേര് അവര്‍ ഉച്ചരിക്കുന്നുണ്ടായിരുന്നു. 
 
webdunia
ആസിഫ ബാനു എന്ന എട്ടു വയസ്സുകാരി കശ്മീരി പെണ്‍കുട്ടിയെ പൊലീസുകാര്‍ കൂട്ട ബലാല്‍സംഘം ചെയ്ത് കൊന്ന കേസിലെ കുറ്റപത്രത്തിലെ വരികള്‍ ആരേയും ഞെട്ടിക്കുന്നതാണ്. ജനുവരി പത്തിനാണ് ആസിഫയെ കാണാതാകുന്നത്. ജനുവരി 12നാണ് ഹീരാനഗര്‍ പൊലീസ് സ്‌റ്റേഷനില്‍ പെണ്‍കുട്ടിയുടെ പിതാവ് മുഹമ്മദ് യൂസഫ് പരാതി നല്‍കിയത്.
 
ജമ്മുകശ്മീരിലെ കത്വയിലാണ് ക്രൂരസംഭവം അരങ്ങേറിയത്. കൊലചെയ്യപ്പെടുന്നതിന് മുന്‍പ് മൂന്ന് തവണ ആസിഫ കൂട്ടബലാത്സംഗത്തിനിരയായതായി കുറ്റപത്രം പറയുന്നു. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. 
 
webdunia
ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്‍കി, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്‍പ്രദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതായിരുന്നു. കാമസംത്രപ്തി കിട്ടുന്നതിനായിട്ടായിരുന്നു ഇത്.
 
ആദ്യം അവളുടെ തോളുകള്‍ ഒടിച്ചു. പിന്നീട് ആസിഫയുടെ പുറത്ത്കയറി മുട്ടുകുത്തി നിന്ന് ഷാളുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചുവെന്നും കുറ്റപത്രം പറയുന്നു.
 
ഇതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ കൊല്ലുന്നതിന് മുമ്പ് മറ്റുള്ളവരോട് അവളുടെ അടുത്ത് നിന്ന് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെന്നും മരണവേദനയില്‍ കിടന്ന് പുളയുമ്പോഴും അയാള്‍ അവളെ ബലാത്സംഗം ചെയ്തുവെന്നും 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തില്‍ പറയുന്നു. 
 
webdunia
ജമ്മു പട്ടണത്തിനു സമീപത്തെ കത്വായിലെ രസന എന്ന ഗ്രാമത്തിലെ ഹിന്ദു - മുസ്ലിം വേര്‍തിരിവും പോരുമാണിതിന് കാരണം. ബ്രാഹ്മണ കുടുംബങ്ങള്‍ മാത്രം താമസിച്ചിരുന്ന സ്ഥലത്ത് 20ഓളം മുസ്‌ലിം നാടോടി സമൂഹമായ ബക്കര്‍വാളുകള്‍ താമസിക്കാനെത്തി. ഇവരെ ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരമാണ് ഇത്രയും ക്രൂരമായ ബലാത്സംഗ കൊലപാതകം നടന്നത്. 
 
ജനുവരി പത്തിന് വീടിനടുത്ത് നിന്നും കാണാതായ ആസിഫയെ ഏഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് കണ്ടെത്തിയത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് എട്ടുപ്രതികള്‍ക്കെതിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്‍പ്പിച്ചത്.
 
കുട്ടിയെ കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയെങ്കിലും അവര്‍ വേണ്ടത്ര കാര്യമായി അന്വെഷിച്ചില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്‍ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്‍പ്പിച്ചിരിക്കുന്നതെന്ന് കൂടെയുള്ള ചില പൊലീസുകാര്‍ക്ക് അറിയാമായിരുന്നു എന്നത് തന്നെയായിരുന്നു ഇതിന് കാരണാം.
 
ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ പ്രതികള്‍ പൊലീസുകാര്‍ക്ക് ഒന്നരലക്ഷം രൂപ കൈക്കൂലി നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലത്ത് വന്‍ പ്രതിഷേധമായിരുന്നു നടന്നത്. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്. 
 
കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗകൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും കുറ്റക്രത്യത്തില്‍ പങ്കാളികളാണ്. 
 
ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പൊലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്‍സ്‌പെക്ടര്‍ ആനന്ദ് ദത്ത, ഹെഡ്‌കോണ്‍സ്റ്റബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്‍വേഷ് കുമാര്‍ എന്നിവരേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത, രാജ് എന്നീ പൊലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ശ്രീജിത്തിന്റെ കസ്റ്റഡി മരണം; പരമേശ്വരന്‍ മൊഴി മാറ്റിയത് സി പി എമ്മിന്റെ സമ്മര്‍ദ്ദം മൂലമെന്ന് മകന്‍