ഉത്രയ്ക്കു സൂരജ് നല്‍കിയ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നോ എന്ന് പരിശോധിക്കും; രാസപരിശോധനാഫലം കാത്ത് പൊലീസ്

ശ്രീനു എസ്
വ്യാഴം, 28 മെയ് 2020 (08:52 IST)
അഞ്ചലില്‍ കൊല്ലപ്പെട്ട ഉത്രയ്ക്ക് ഭര്‍ത്താവായ സൂരജ് ജൂസില്‍ മയക്കുമരുന്ന് നല്‍കിയിരുന്നോയെന്ന് പൊലീസ് അന്വേഷിക്കും. ഉത്ര മരിച്ച ദിവസം സൂരജ് ജൂസ് തയ്യാറാക്കി ഉത്രയ്ക്കു നല്‍കിയിരുന്നു. മയക്കുമരുന്നു കലര്‍ന്ന ജൂസ് കുടിച്ചതിനാലാകാം പാമ്പിന്റെ കടിയേറ്റിട്ടും ഉത്ര അറിയാതിരുന്നതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
 
ഇതുസംബന്ധിച്ച് ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം എത്തിയാലേ എന്തെങ്കിലും പറയാന്‍ സാധിക്കു. ഉത്രയുടെ ദേഹത്തേക്ക് പാമ്പിനെ കുടഞ്ഞിട്ടെന്നു സമ്മതിക്കുന്ന സൂരജ് പാമ്പുകൊത്തുന്നതു കണ്ടില്ലെന്നും ചീറ്റുന്ന ശബ്ദംകേട്ടുവെന്നുമാണ് മൊഴി നല്‍കിയിട്ടുള്ളത്. അതേസമയം സൂരജ് പരസ്പരബന്ധമില്ലാത്ത കാര്യങ്ങളാണ് പറയുന്നത്. പാമ്പുപിടുത്തക്കാരനെ പരിചയപ്പെടുത്തിയത് വാവ സുരേഷാണെന്ന് സൂരജ് നേരത്തെ പൊലീസിനോട് പറഞ്ഞിരുന്നു. ഇത് നുണയാണെന്ന് തെളിയുകയും ചെയ്തു. അണലി കടിക്കുന്നതിനുംമുമ്പ് വീട്ടില്‍ സ്റ്റെയര്‍കെയ്‌സിന്റെ പടികളില്‍ ഉത്ര കണ്ടുവെന്നു പറയുന്ന പാമ്പ് ചേരയായിരുന്നുവെന്നാണ് സൂരജ് പോലീസിനോട് ഇപ്പോള്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയില്‍ കുട്ടികളെ കാണാതാകുന്ന കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ്; കേരളത്തില്‍ കഴിഞ്ഞ വര്‍ഷം കാണാതായത് 11139 പേര്‍

വ്യവസായിക ആശ്വാസം; പെട്രോകെമിക്കലുകളുടെ ഇറക്കുമതി തീരുവ സര്‍ക്കാര്‍ ഒഴിവാക്കി

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

അടുത്ത ലേഖനം
Show comments