Publish Date: Tue, 02 Mar 2021 (15:52 IST)
Updated Date: Tue, 02 Mar 2021 (15:56 IST)
സിപിഎം നേതാക്കളായ ടിവി രാജേഷും മുഹമ്മദ് റിയാസും റിമാൻഡിൽ. വിമാനയാത്രാക്കൂലി വർധനവിനെതിരെയും വിമാനങ്ങൾ റദ്ദ് ചെയ്യുന്നതിനെതിരെയും പ്രതിഷേധിച്ച കേസിലാണ് റിമാൻഡ്.
2009ലെ കേസിലാണ് നേതാക്കളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. പ്രവാസികളുടെ യാത്രാസൗകര്യം മുന്‍നിര്‍ത്തി എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതാണ് കേസ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന ടിവി രാജേഷ് ആണ് അന്ന് സമരം ഉദ്ഘാടനം ചെയ്തത്. ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. 14 ദിവസത്തേക്കാണ് കോഴിക്കോട് ജെ.സി.എം കോടതി ഇവരെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.