Webdunia - Bharat's app for daily news and videos

Install App

തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും

ശ്രീനു എസ്
ശനി, 19 ഡിസം‌ബര്‍ 2020 (09:01 IST)
തിരുവനന്തപുരം നഗരപ്രദേശങ്ങളില്‍ ചിലയിടത്ത് ഇന്ന് ജലവിതരണം മുടങ്ങും. അരുവിക്കരയില്‍ വാട്ടര്‍ അതോറിറ്റി നിര്‍മ്മാണം പൂര്‍ത്തീകരിച്ചു വരുന്ന 75എം എല്‍ ഡി ജല ശുദ്ധീകരണ ശാലയില്‍ നിന്നുള്ള ജലം നഗരത്തിലേക്ക് ഇപ്പോള്‍ നിലവിലുള്ള പ്രധാന ജലവിതരണ പൈപ്പിലേക്ക് ലഭ്യമാക്കുന്നതിന് വേണ്ടിയുള്ള ബന്ധപ്പെടുത്തല്‍ പ്രവൃത്തികള്‍ ഇന്ന് നടത്തുന്നതിന്റെ ഭാഗമായി അരുവിക്കരയിലെ 86 എംഎല്‍ഡി ജല ശുദ്ധീകരണ ശാലയുടെ പ്രവര്‍ത്തനം ഇന്ന് പൂര്‍ണ്ണമായും നിര്‍ത്തി വയ്ക്കുന്നതാണ്. 
 
ആയതിനാല്‍ വാട്ടര്‍ അതോറിറ്റിയുടെ പേരൂര്‍ക്കട, കവടിയാര്‍, പോങ്ങുമ്മൂട്, കഴക്കൂട്ടം സെക്ഷനുകളുടെ  പരിധിയില്‍ വരുന്ന വഴയില, ഇന്ദിരാനഗര്‍, പേരൂര്‍ക്കട, ഊളമ്പാറ, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാക്ടറിയും  പരിസരങ്ങളും, മെന്റല്‍ ഹോസ്പിറ്റല്‍, സ്വാമി നഗര്‍, സൂര്യ നഗര്‍, പൈപ്പിന്‍മൂട്, ജവഹര്‍ നഗര്‍, ഗോള്‍സ് ലിങ്ക്‌സ്, കവടിയാര്‍, ദേവസ്വം ബോര്‍ഡ് ജംഗ്ഷന്‍, ക്ലിഫ് ഹൗസ്, നന്ദന്‍കോട്, കുറവന്‍കോണം, ചാര ച്ചിറ, പ്ലാമൂട്, പട്ടം, കേശവദാസപുരം, ഗൗരീശപട്ടം, പരുത്തിപ്പാറ,മുട്ടട, അമ്പലമുക്ക്, ചൂഴമ്പാല, മുക്കോല, നാലാഞ്ചിറ, മണ്ണന്തല, ശ്രീകാര്യം, എന്‍ജിനീയറിങ് കോളേജ്, ഗാന്ധിപുരം, ചെമ്പഴന്തി, പൗഡിക്കോണം, കേരളാദിത്യപുരം, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവയ്ക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സി ആര്‍ പി എഫ് ക്യാമ്പ്, പള്ളിപ്പുറം,പൊട്ടക്കുഴി, മുറിഞ്ഞപാലം, കുമാരപുരം, മെഡിക്കല്‍ കോളേജ് ഹോസ്പിറ്റല്‍ പരിസരങ്ങള്‍, ആര്‍സിസി, ശ്രീചിത്ര ക്വര്‍ട്ടേഴ്സ്, പുലയനാര്‍കോട്ട ആശുപത്രി, കുമാരപുരം, കണ്ണമ്മൂല, മുള്ളൂര്‍, പ്രശാന്ത് നഗര്‍ പോങ്ങുമ്മൂട് എന്നിവിടങ്ങളില്‍ ജല വിതരണം പൂര്‍ണമായും തുടങ്ങുന്നതാണ്.  തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലേക്ക്  ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുന്നതിനാല്‍  പാളയം, പാറ്റൂര്‍ വാട്ടര്‍ അതോറിറ്റി സെക്ഷന്‍ പരിധിയില്‍ വരുന്ന കരിക്കകം, കുമാരപുരം, ഞെട്ടിക്കുന്ന്  ചെന്നിലോട്, ദളവാ കുന്ന്,  പൂന്തി റോഡ്, വെണ്‍പാലവട്ടം, ആനയറ  റോഡ്, ദക്ഷിണ  മേഖലാ വായുസേനാ ആസ്ഥാനം, വേളി വെട്ടുകാട്, ശംഖുമുഖം ബാര്‍ട്ടണ്‍ഹില്‍, വരമ്പശേരി, വഴുതക്കാട്, ഇടപ്പഴഞ്ഞി എന്നീ സ്ഥലങ്ങളില്‍ ജലവിതരണം ഇന്ന് ഭാഗികമായിരിക്കും.
 
താഴ്ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാവിലെയോടെയും ഉയര്‍ന്ന പ്രദേശങ്ങളില്‍ ഞായറാഴ്ച രാത്രിയോടെ യും ജലവിതരണം പുനഃസ്ഥാപിക്കുന്നതാണ്. ഉപഭോക്താക്കള്‍  വേണ്ട മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അഭ്യര്‍ത്ഥിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments