Webdunia - Bharat's app for daily news and videos

Install App

99.9% പേരും കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി വരണമെന്ന് ആഗ്രഹിക്കുന്നു: രൺദീപ് സുർജേവാല

Webdunia
ശനി, 19 ഡിസം‌ബര്‍ 2020 (08:55 IST)
പുതിയ കോൺഗ്രസ് അധ്യക്ഷനെ കണ്ടെത്തുന്നതിനുള്ള നടപടികൾ കോൺഗ്രസ് ഉടൻ ആരംഭിക്കുമെന്നും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി മടങ്ങിവരണമെന്ന് 99.9 ശതമാനം നേതാക്കളും ആഗ്രഹിക്കുന്നതെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല.
 
കോൺഗ്രസിൽ നേതൃമാറ്റവുമായി ബന്ധപ്പെട്ട്  നാളെ മുതൽ സോണിയ ഗാന്ധി മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. കോൺഗ്രസിൽ നേതൃത്വപരവും സംഘടനാപരവുമായ മാറ്റങ്ങൾ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ഓഗസ്റ്റിൽ  കത്തെഴുതിയ 23 വിമതരുമായും സോണിയ ഗാന്ധി കൂടിക്കാഴ്ച നടത്തുംമെന്നും സുർജേവാല പറഞ്ഞു.
 
അതേസമയം താനടക്കം 99.9% പേരും രാഹുൽ ഗാന്ധി പാർട്ടി അധ്യക്ഷനായി തിരികെ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ അന്തിമ  തീരുമാനം രാഹുൽ ഗാന്ധിയാണ് എടുക്കേണ്ടതെന്നും രൺദീപ് സുർജേവാല കൂട്ടിച്ചേർത്തു. 2017ൽ സോണിയ ഗാന്ധിയിൽ നിന്നും പാർട്ടി അധ്യക്ഷനായി ചുമതലയേറ്റ രാഹുൽ ഗാന്ധി 2019ലെ ദേശീയ തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിന് ശേഷം കഴിഞ്ഞ വർഷം രാജിവെക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments