Publish Date: Sat, 20 Jun 2020 (10:27 IST)
Updated Date: Sat, 20 Jun 2020 (10:30 IST)
തിരുവനന്തപുരത്ത് 24മണിക്കൂറിനിടെ എട്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 926പേര്‍ കൊവിഡ് നിരീക്ഷണത്തിലായി. അഞ്ചുപേര്‍ വിദേശത്തു നിന്നു വന്നവരാണ്. മൂന്നുപേര്‍ക്ക് യാത്രാ പശ്ചാത്തലമില്ല. അതിനാല്‍ ഉറവിടം വ്യക്തമല്ല.
518 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 17946 പേര്‍ വീടുകളിലും 1006 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 29 പേരെ പ്രവേശിപ്പിച്ചു. 19 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രി കളില്‍ 137 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ 43 സ്ഥാപനങ്ങളില്‍ ആയി 1006 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.