തൃശൂര്‍ പാവറട്ടിയില്‍ നിന്ന് കാണാതായ മൂന്ന് എട്ടാം ക്ലാസ് വിദ്യാര്‍ഥികളെ കണ്ടെത്തിയത് കൊല്ലത്തു നിന്ന് !
രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോന്ന ഇവര്‍ വിദ്യാലയത്തില്‍ കയറാതെ പോകുകയായിരുന്നു
Publish Date: Tue, 20 Aug 2024 (13:38 IST)
Updated Date: Tue, 20 Aug 2024 (13:40 IST)
തൃശൂര്‍ പാവറട്ടി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ കൊല്ലത്തു നിന്ന് കണ്ടെത്തി. എട്ടാം ക്ലാസ് വിദ്യാര്‍ഥികളായ മൂന്നു പേരെയാണ് കഴിഞ്ഞ ദിവസം കാണാതായത്.
രാവിലെ വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോന്ന ഇവര്‍ വിദ്യാലയത്തില്‍ കയറാതെ പോകുകയായിരുന്നു. സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടികള്‍ വീട്ടില്‍ എത്താതെ വന്നപ്പോഴാണ് വീട്ടുകാര്‍ അന്വേഷണം ആരംഭിക്കുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തത്.
തുടര്‍ന്നുള്ള അന്വേഷണത്തിലാണ് കൊല്ലം കരുനാഗപ്പള്ളി റെയില്‍വെ സ്റ്റേഷനില്‍ നിന്നും കുട്ടികളെ കണ്ടെത്തിയത്.