കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; അപകടമുണ്ടാക്കിയത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍ - തിരച്ചില്‍ തുടരുന്നു
കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിലിടിച്ച കപ്പല്‍ തിരിച്ചറിഞ്ഞു; അപകടമുണ്ടാക്കിയത് ചെന്നൈയില്‍ നിന്ന് ഇറാഖിലേക്ക് പോയ ഇന്ത്യന്‍ കപ്പല്‍ - തിരച്ചില്‍ തുടരുന്നു
കൊച്ചിയിൽ മത്സ്യബന്ധനത്തിന് പുറം കടലിൽ പോയ ബോട്ടിൽ കപ്പലിടിച്ച് മൂന്ന് മരണം. 12 പേർക്ക് പരുക്കേറ്റു. മുനമ്പത്തുനിന്നു പോയ മൽസ്യബന്ധന ബോട്ടിലാണ് കപ്പലിടിച്ചത്.
15 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ മൂന്നു പേരെ രക്ഷപ്പെടുത്തി. എട്ടുപേരേക്കുറിച്ച് വിവരമില്ല. ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.
ഓഷ്യാന എന്ന ബോട്ടാണു അപകടത്തിൽപ്പെട്ടത്. ചെന്നൈയിൽ നിന്ന് ഇറാഖിലേക്ക് പോകുകയായിരുന്ന എംവി ദേശശക്തി എന്ന ഇന്ത്യൻ കപ്പലാണ് അപകടമുണ്ടാക്കിയത്. പുലർച്ചെ പുറംകടലിൽവച്ചാണ് അപകടമുണ്ടായത്. കുളച്ചൽ സ്വദേശികളാണ് ബോട്ടിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയാണ് ഇവർ മൽസ്യബന്ധനത്തിനു പോയത്.
സമീപത്തുണ്ടായ മറ്റു ബോട്ടുകളാണ് പരുക്കേറ്റവരെ രക്ഷിച്ചത്. ബോട്ട് പൂർണമായും മുങ്ങിപ്പോവുകയായിരുന്നു.