Publish Date: Thu, 20 Sep 2018 (17:09 IST)
Updated Date: Thu, 20 Sep 2018 (17:17 IST)
ഡൽഹി: കേരളം നേരിട്ട കണത്ത പ്രളയക്കെടുതിയെ മറികടക്കുന്നതിനായി അഖിലേന്ത്യ അടിസ്ഥാനത്തിൽ സെസ് പിരിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിയുമായി നടത്തിയ ചർച്ചക്കൊടുവിലാണ് തോമസ് ഐസക് ഇക്കാര്യം വ്യക്തമാക്കിയത്.
കേന്ദ്രം കേരളത്തിന് നൽകുന്ന സഹായത്തിന്റെ പുറമെയായിരിക്കും സെസിലൂടെ ധനസമാഹരണം നടത്തുക. അഖിലേന്ത്യ അടിസ്ഥാനത്തിൽ സെസ് പിരിക്കുന്ന വിഷയം ജി എസ് ടികൌൺസിൽ ചർച്ചചെയ്യും. വിദേശ വായ്പകളോട് കേന്ദ്ര സർക്കാരിന് അനുകൂല നിലപാടാണെന്നും അദ്ദേഹം വ്യക്തമാക്കി.