ഇന്ധനവില റെക്കോര്‍ഡിലെത്തിയതിനു കാരണക്കാർ കേന്ദ്രസർക്കാരാണെന്ന് തോമസ് ഐസക്ക്; എക്സൈസ് നികുതി കുറയ്ക്കാൻ സംസ്ഥാന സർക്കാർ തയ്യാറല്ല

Webdunia
ബുധന്‍, 24 ജനുവരി 2018 (11:53 IST)
ഇന്ധനവില തീരുവ കുറയ്ക്കാൻ സംസ്ഥാന സർക്കാർ ഒരുക്കമല്ലെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇന്ധനവില റെക്കോര്‍ഡിലേക്കെത്താന്‍ പ്രധാന കാരണക്കാർ കേന്ദ്രസർക്കാരാണ്. അതുകൊണ്ടുതന്നെ നിലവിലെ ഈ സാഹചര്യത്തില്‍ അടിയന്തര ഇടപെടലുകള്‍ നടത്തേണ്ടത് കേന്ദ്രസർക്കാർ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ഇന്ധനവില വീണ്ടും കുതിച്ചുയരുകയാണ്. എക്സൈസ് നികുതി കുറച്ചു വില നിയന്ത്രിക്കണം എന്ന ആവശ്യവുമായി പെട്രോളിയം മന്ത്രാലയം ധനമന്ത്രാലയത്തെ സമീപിച്ചതിനു പിന്നാലെയാണ് ഇന്ധനവിലയില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണു ബുധനാഴ്ച രേഖപ്പെടുത്തിയത്. 
 
തിരുവനന്തപുരത്തു പെട്രോള്‍ ലീറ്ററിന് 76.41 രൂപയും ഡീസലിനു 68.88 രൂപയുമായി വ്വര്‍ധിച്ചപ്പോള്‍ കൊച്ചിയിൽ പെട്രോള്‍ 75.16 രൂപയ്ക്കും ഡീസല്‍ 67.70 രൂപയ്ക്കുമാണു വിൽക്കുന്നത്. എന്നാല്‍ കോഴിക്കോടാകട്ടെ പെട്രോളിനു 75.29, ഡീസലിന് 67.85 രൂപയുമാണ് നിലവിലെ വില.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്ത് കാട്ടുനിയമം നടപ്പാക്കാന്‍ അനുവദിക്കില്ല: ഇറാനിലെ സര്‍ക്കാരിനെ മാറ്റാനുള്ള ശ്രമങ്ങളില്‍ യുഎസിന് മുന്നറിയിപ്പ് നല്‍കി ചൈന

ടെഹ്റാനില്‍ കറുത്ത മഴ: യുദ്ധം ആസിഡ് മഴയ്ക്ക് കാരണമാകുമോ? അപകടസാധ്യതകള്‍ എന്തൊക്കെയാണ്

ക്രൂഡോയില്‍ വില കുതിച്ചുയരുന്നു; രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്

കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു, മന്ത്രി ഗണേഷ് കുമാറിനെതിരെ പോലീസ് സഹായം ആവശ്യപ്പെട്ട് ഭാര്യ

കേരളത്തിൽ അടുത്ത രണ്ട് ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു

അടുത്ത ലേഖനം
Show comments