Webdunia - Bharat's app for daily news and videos

Install App

നാലു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്, അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

Webdunia
വ്യാഴം, 12 മെയ് 2022 (17:46 IST)
നാലു വയസ്സുകാരനെ ലൈംഗികമായി ദുരുപയോഗം ചെയ്‌ത കേസിൽ അമ്മയുടെ സുഹൃത്തായ പ്രതി അരുൺ‌ ആനന്ദിന് 21 വർഷം തടവ്. 19 വർഷം കഠിന തടവും 2 വർഷം തടവിനുമാണ് ശിക്ഷിച്ചിരിക്കുന്നത്. ഇത് കൂടാതെ 3.8 ലക്ഷം രൂപ പിഴ‌യും അടയ്ക്കണം. ശിക്ഷ 15 വർഷം കൊണ്ട് അനുവദിച്ചാൽ മതി.
 
ദേഹോപദ്രവം, ആവർത്തിച്ചുള്ള ലൈംഗിക അതിക്രമം, 12 വയസിന് താഴെയുള്ള കുട്ടിയോട് ലൈംഗിക അതിക്രമം,ക്ഷകര്‍ത്വത്തില്‍ കഴിഞ്ഞിരുന്ന കുട്ടിക്കെതിരെ ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങൾക്കാണ് ശിക്ഷ. നാലു വയസ്സുകാരന്റെ സഹോദരനായ 7 വയസ്സുകാരൻ പ്രതിയുടെ മർദ്ദനമേറ്റ് കൊല്ലപ്പെട്ടതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്.
 
ഉറക്കത്തിൽ സോഫയിൽ മൂത്രമൊഴിച്ചതിനെ തുടർന്നാണ് കുട്ടിയെ അരുൺ മർദ്ദിച്ചത്. കുട്ടിയുടെ അമ്മയുടെ അസാന്നിധ്യത്തിലായിരുന്നു മർദ്ദനം.കുട്ടിയുടെ പിതാവിന്റെ മരണശേഷം അമ്മ പ്രതിയോടൊപ്പം താമസിക്കുകയായിരുന്നു. 
 
മൂത്ത സഹോദരൻ പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നാലു വയസ്സുകാരൻ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്. കൊല്ലപ്പെട്ട കുട്ടിയും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. തുടര്‍ന്നു പ്രതിക്കെതിരെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അങ്ങനെ ചെയ്യുന്നത് കുറ്റകരം; ഹെഡ് ലൈറ്റ് ഡിം ചെയ്യേണ്ടത് എപ്പോള്‍? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

അടുത്ത ലേഖനം
Show comments