Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ സാധ്യത

സാമ്പത്തിക പ്രതിസന്ധി രൂക്ഷം: സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാൻ സാധ്യത
, വ്യാഴം, 12 മെയ് 2022 (12:22 IST)
സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്ന തരത്തിൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. കേന്ദ്രത്തി‌നോട് കടമായി ചോദിച്ച 4000 കോടി അനുവദിക്കാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. സർ‌‌ക്കാർ ജീവനക്കാരുടെ ശമ്പളത്തിന്റെ 10 ശതമാനം മാറ്റിവെയ്ക്കണമെന്ന നിർദേശമാണ് ധനകാര്യവകുപ്പിന് മുന്നിലുള്ളത്.
 
എന്നാൽ ശമ്പളം മാറ്റിവെക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് ധനമ‌ന്ത്രി പറഞ്ഞു. ട്രഷറിയിൽ നിന്ന് 25 ലക്ഷത്തിൽ കൂടുതൽ പിൻവലിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടാണ് ഈ മാസം മുന്നോട്ടുപോകുന്നത്.
 
4000 കോടി പല ഘട്ടമായി റിസർവ് ബാങ്ക് ഷെഡ്യൂൾ ചെയ്‌തെങ്കിലും കേന്ദ്രം കടമെടുപ്പിന് അനുമതി നൽകിയിട്ടില്ല. മുൻവർഷങ്ങളിൽ കേരളത്തിന്റെ കടം സംബന്ധിച്ച കണക്കിൽ പൊരുത്തക്കേടുണ്ടെന്നാണ് കേന്ദ്രം പറയുന്നത്. കിഫ്‌ബി ഉൾപ്പടെ ഏജൻസികളും പൊതുമേഖലാസ്ഥാപനങ്ങളും എടുക്കുന്ന കടം സർക്കാർ കടമായി കണക്കാക്കണമെന്നാണ് സിഎ‌ജിയുടെ നിർദേശം. എന്നാൽ ഇത് ഉൾപ്പെടുത്താനാവില്ലെന്നാണ് സംസ്ഥനത്തിന്റെ നിലപാട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പട്ടിക വര്‍ഗ വിഭാഗം വിദ്യാര്‍ത്ഥികളില്‍ നിന്ന് സിവില്‍ സര്‍വീസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു; നിബന്ധനകള്‍ ഇതൊക്കെ