Webdunia - Bharat's app for daily news and videos

Install App

വയോധികയുടെ മാല പൊട്ടിച്ചോടിയ വിരുതനെ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി

എ കെ ജെ അയ്യര്‍
ചൊവ്വ, 1 ജൂണ്‍ 2021 (20:39 IST)
മല്ലപ്പള്ളി: പട്ടാപ്പകല്‍ വയോധികയുടെ സ്വര്‍ണ്ണമാല ബൈക്കിലെത്തി പൊട്ടിച്ച് കടന്നു കളഞ്ഞ വിരുതനെ നാട്ടുകാര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. റാന്നി കരിംകുളം കള്ളിക്കാട്ടില്‍ ബിനു തോമസ് എന്ന 30 കാരനാണ് പിടിയിലായത്.
 
ബാങ്കില്‍ നിന്ന് വീട്ടിലേക്ക് പോകുമ്പോഴാണ് വഴി ചോദിക്കാന്‍ എന്ന വ്യാജേന എത്തിയാണ് ബിനു തോമസ് വയോധികയുടെ മാല കവര്‍ന്നത്. എഴുമറ്റൂര്‍ പഞ്ചായത്ത് ഓഫീസിനടുത്ത് വച്ച് കഴിഞ്ഞ ദിവസം രാവിലെ പതിനൊന്നോടെ തെള്ളിയൂര്‍ അനിതാ നിവാസില്‍ രാധാമണിയമ്മയുടെ (70) മാല പൊട്ടിച്ചത്. എന്നാല്‍ മാല പൊട്ടിച്ചപ്പോള്‍ നിയന്ത്രണം വിട്ടു ബൈക്ക് മറിഞ്ഞു. ഇതോടെ ബൈക്ക് ഉപേക്ഷിച്ച് കൈയില്‍ കിട്ടിയ മാലയുടെ ഭാഗവുമായി ബിനു തോമസ് കടന്നുകളഞ്ഞു.  
 
എന്നാല്‍ ഈ ദൃശ്യങ്ങളെല്ലാം അടുത്ത വീട്ടില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകാരും കോയിപ്രം പോലീസും ചേര്‍ന്ന് നടത്തിയ പരിശോധനയില്‍ തടിയൂര്‍ റോഡിലെ സ്വകാര്യ സ്‌കൂളിനടുത്തുള്ള വീട്ടിലെ എരുത്തിലിനടുത്ത് നിന്ന് ഇയാളെ പിടികൂടിയത്. മോഷണ കേസുകള്‍ ഉള്‍പ്പെടെ മുപ്പതിലേറെ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പോലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഒടുവില്‍ സമാധാനം തേടിയെത്തി, ഇന്ന് മുതല്‍ എന്റെ ശബ്ദം തിരെഞ്ഞെടുക്കുന്നു, പോസ്റ്റുമായി അനുപമ പരമേശ്വരന്‍, ഒരു ബ്രെയ്ക്കപ്പ് മണക്കുന്നുവെന്ന് സോഷ്യല്‍ മീഡിയ

29 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കൃത്രിമബുദ്ധിക്കായുള്ള ലോക സംഘടന ആരംഭിച്ച് ചൈന; ഇന്ത്യ ഇല്ല

ഇറാനിലുള്ള ഇന്ത്യക്കാര്‍ ഉടന്‍ രാജ്യം വിടണം; നിര്‍ദേശവുമായി ഇന്ത്യന്‍ എംബസി

എത്തനോള്‍ ഉടന്‍ ഇന്ത്യന്‍ അടുക്കളകളിലും എത്തും; രാജ്യത്തിന്റെ എത്തനോള്‍ ഉല്‍പാദന ശേഷി പ്രതിവര്‍ഷം 20 ബില്യണ്‍ ലിറ്റര്‍ കവിഞ്ഞു

വൈഭവിനെതിരെ എങ്ങനെ ബൗൾ ചെയ്യുമെന്ന് ചോദിച്ചില്ലെ, ആർച്ചറിന് അന്നെ മനസിലായി, പുറത്താക്കിയത് 2 തവണ !

എല്ലാം കാണുക

ഏറ്റവും പുതിയത്

തൊട്ടാൽ ചീട്ടുകൊട്ടാരം പോലെ വീഴുമോ?, അയോധ്യകൊള്ള,ഇ 20, ലേബർ കോഡ്: കേന്ദ്രത്തിന് മുന്നിൽ പ്രശ്നങ്ങൾ ഏറെ

പൊലീസ് വേട്ടയാടൽ നിർത്തിക്കോ ! ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

വിദ്യാർഥികൾക്കൊപ്പം കർഷകരെയും അണിനിരത്താൻ ശ്രമം, രാകേഷ് ടിക്കായത്തുമായി ചർച്ച നടത്തി സിജെപി

എല്ലാം നഷ്ടപ്പെട്ടത് എനിക്കാണ്, ബിഎംഡബ്യു മാറി ഇലക്ട്രിക് കാറായി, ഫോളോവെഴ്സിനെ നഷ്ടമായി, പലരും അവഗണിക്കുന്നു : അഖിൽ മാരാർ

തലപൊട്ടി ചോരയൊലിച്ചിട്ടും സമരനിരയില്‍ മുന്നില്‍, ഡല്‍ഹിയിലെ അറസ്റ്റ് ശ്രമം ബംഗ്ലാ ഭവനിലേക്ക് നടത്തിയ മാര്‍ച്ചിന്റെ പേരില്‍, സംഘപരിവാരത്തിന്റെ ഉറക്കം കെടുത്തുന്ന ഐഷി ഘോഷ്

അടുത്ത ലേഖനം
Show comments