Publish Date: Tue, 30 Jun 2026 (09:10 IST)
Updated Date: Tue, 30 Jun 2026 (09:12 IST)
കാലവര്‍ഷം കനിയാത്തതില്‍ ഇത്തവണ ആലപ്പുഴയില്‍ 28 ശതമാനം മഴ കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് വയനാട് ജില്ലയിലാണ്. കാലവര്‍ഷം ആരംഭിച്ച് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രതീക്ഷിച്ച മഴ സംസ്ഥാനത്ത് ലഭിക്കുന്നില്ല. ആലപ്പുഴയില്‍ കാലവര്‍ഷത്തിന്റെ വരവ് വൈകുകയും മഴയുടെ അളവ് കുറയുകയും ചെയ്തു. മൂന്ന് ജില്ലകളില്‍ മാത്രമാണ് സാധാരണ തോതില്‍ മഴ ലഭിച്ചത്.
വയനാട്ടില്‍ 67 ശതമാനം മഴ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ കാസറഗോഡ് (ഓറഞ്ച് അലര്‍ട്ട് : അടുത്ത മൂന്ന് മണിക്കൂര്‍ മാത്രം) ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും, മറ്റെല്ലാ ജില്ലകളിലും നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.