Publish Date: Thu, 20 Apr 2023 (11:08 IST)
Updated Date: Thu, 20 Apr 2023 (11:10 IST)
കിണറ്റില് കരടി വീണു. തിരുവനന്തപുരത്ത് വെള്ളനാട് ആണ് സംഭവം.കണ്ണംപ്പള്ളി സ്വദേശി പ്രഭാകരന്റെ വീട്ടിലേക്ക് കിണറ്റിലാണ് കരടി വീണത്.
കിണറിന്റെ സമീപത്തുള്ള കോഴികളെ പിടിക്കാനായി കരടി എത്തുകയും ആ ശ്രമത്തിനിടെ കിണറില് വീഴുകയും ആയിരുന്നു. രണ്ട് കോഴികളെ കരടി പിടികൂടി. മൂന്നാമത് ഒരെണ്ണം കൂടി പിടിക്കാനുള്ള ശ്രമത്തിനിടെയാണ് കിണറിലേക്ക് കരടി വീണത്.
ശബ്ദം കേട്ട് പുറത്തെത്തി കിണറ്റില് നോക്കിയ വീട്ടുകാരാണ് കരടിയെ കണ്ടത്. തുടര്ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പുലര്ച്ചയോടെ വനംവകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തി പരിശോധനകള് തുടങ്ങി.
വനം പോപ്പ് ഉദ്യോഗസ്ഥരെ കൂടാതെ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. മയക്കുവെടി വെച്ച ശേഷമേ കരടിയെ പുറത്തെടുക്കുകയുള്ളൂ.