Webdunia - Bharat's app for daily news and videos

Install App

ഭാര്യ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിലായി

എ കെ ജെ അയ്യര്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (14:56 IST)
നെടുമങ്ങാട്: വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ വിവാഹം നടന്നെങ്കിലും യുവതി തൂങ്ങിമരിച്ച സംഭവത്തിൽ ഇവരുടെ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട സ്വദേശിനി സംജിത എന്ന 28 കാരിയാണ് തിരുവോണ ദിനത്തിൽ രാവിലെ പതിനൊന്നു മണിയോടെ നെടുമങ്ങാട്ടുള്ള വാടക വീട്ടിൽ തൂങ്ങിമരിച്ചത്.  

തിരുവനന്തപുരം പട്ടത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിൽ നഴ്‌സാണ് മരിച്ച സംജിത. ഇവരുടെ ഭർത്താവ് ബിജു കൺസ്ട്രക്ഷൻ ജീവനക്കാരനാണ്. ഇരുവരും  തമ്മിൽ ഉണ്ടായ വഴക്കിനെ തുടർന്ന് സംജിത് പിണങ്ങി അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഓണത്തിന്റെ തലേ ദിവസം ബിജു ഇവരെ നെടുമങ്ങാട്ടുള്ള വാടക വീട്ടിലേക്ക് തിരികെ കൊണ്ടുവന്നു.

എന്നാൽ ബിജുവിന്റെ മാതാവും സംജിതയും തമ്മിൽ വീണ്ടും വാക്കുതർക്കമായി. ഇതിൽ ഇടപെട്ട ബിജു സംജിതയെ മർദ്ദിച്ചു. ഇതിന്റെ വിഷമത്തിൽ സംജിത് ഇവരുടെ വീടിന്റെ മുകളിലത്തെ നിലയിലേക്ക് പോയി തൂങ്ങിമരിക്കുകയായിരുന്നു. വിവരമറിഞ്ഞ ബിജു ഉടൻ ഇവരെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നിവ ചുമത്തിയാണ് പോലീസ് ബിജുവിനെതിരെ കേസെടുത്തു അറസ്റ് ചെയ്തത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments