Webdunia - Bharat's app for daily news and videos

Install App

വയോധികയുടെ മരണം : ചെറുമകൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍
ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (12:03 IST)
പത്തനാപുരം: തൊണ്ണൂറുകാരിയായ സ്ത്രീയുടെ മരണത്തിൽ സംശയം തോന്നി പോലീസ് നടത്തിയ അന്വേഷണത്തിൽ ചെറുമകൻ അറസ്റ്റിലായി. കാൻസർ ബാധിതയായ വെട്ടിക്കവല കോക്കാട് തെങ്ങറക്കാവ് വിജയ വിലാസത്തിൽ പൊന്നമ്മയാണ് മരണപ്പെട്ടത്. ഇവരുടെ മകളുടെ മകൻ ഉണ്ണി എന്ന സുരേഷ് കുമാറിനെ (35) യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കാൻസർ രോഗിയായ ഇവർ ചോര ഛർദ്ദിച്ചു മരിച്ചു എന്നാണു കരുതിയത്. കഴിഞ്ഞ ദിവസം രാവിലെ സംസ്കാരം നടത്താൻ മൃതദേഹം പുറത്തെടുത്തപ്പോൾ മൃതദേഹത്തിന്റെ തലയിൽ മുറിവും കഴുത്തിൽ പാടുകളും കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് നടത്തിയ പ്രാഥമിക പരിശോധനയിൽ തന്നെ കൊലപാതകമാണെന്നും കണ്ട്. തുടർന്നാണ് കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ ഇത് കൊലപാതകമാണെന്നും സ്ഥിരീകരിച്ചത്.

മരിച്ച പൊന്നമ്മ, ഇവരുടെ മകൾ സുമംഗല എന്നിവർ ഒരുമിച്ചായിരുന്നു താമസം. സുമംഗലയുടെ ടാക്സി ഡ്രൈവറായ മകൻ സുരേഷ് കുമാർ ഇവിടെ എത്തുമ്പോഴെല്ലാം പൊന്നമ്മയുമായി വഴക്കിടാറുണ്ടായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് എത്തിയപ്പോഴും ഇരുവരും തമ്മിൽ വഴക്കിട്ടു. ഇടയ്ക്ക് സുരേഷ് പൊന്നമ്മയെ മർദിച്ചു.  വീടിനു പുറത്തായിരുന്നു സുമംഗല എത്തിയപ്പോൾ വായിലും ദേഹത്തും ചോര ഒലിപ്പിച്ച നിലയിൽ മരിച്ചു കിടക്കുന്ന പൊന്നമ്മയെ കണ്ടെങ്കിലും ഇവർ ഇത് പുറത്തു പറഞ്ഞിരുന്നില്ല.

കാൻസർ രോഗി ആയതിനാൽ ചോര ഛർദിച്ചു മരിച്ചതാകാം എന്നു അയൽക്കാരും നാട്ടുകാരും കരുതുകയും ചെയ്തു. പിന്നീടാണ് സംഗതി ആകെ മാറിയത്. പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സുരേഷ് കുമാർ സംഭവം പോലീസിനോട് സമ്മതിച്ചത്. കുന്നിക്കോട് പോലീസ് എസ്‌.എച്ച്. ഒ അൻവറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.   

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments